കൊലക്കേസ് പ്രതിയെ ക്രിസ്തുവിനോട് ഉപമിക്കുന്ന സാഹിത്യകാരന്റെ ഇരട്ടത്താപ്പും യുവതലമുറയെ വഴിതെറ്റിച്ച നയതന്ത്ര സുരക്ഷിതത്വവും: അധികാരത്തിന്റെ സ്തുതിപാഠകരായി മാറുന്ന സാംസ്കാരിക നായകന്മാരുടെ ആദർശശൂന്യതയ്ക്കെതിരെ ആഞ്ഞടിക്കുന്ന കുറിപ്പ്.
J O Y . M A T H E W
മഹാമുകുന്ദന്മാർ ഉണ്ടാകുന്നത് ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയകേസിലെ പ്രതി ഈ വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ് .ഇയാളെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന മുകുന്ദകഥ കേട്ടു .ഇയാളൊക്കെ എന്ത് തുലഞ്ഞ സാഹിത്യകാരനാണ് ? വിശുദ്ധവാരം ആയതുകൊണ്ടാണോ ഇതിന് ക്രിസ്തുവിനെ കൂട്ടുപിടിക്കുന്നത്? എഴുപതുകളിലെ എത്രയോ യുവാക്കളെ സാഹിത്യ വാരിക്കുഴികളിലൂടെ കഞ്ചാവിന്റെയും ഭാംഗിന്റെയും മറ്റു ലഹരികളിലേക്കും ചാടിക്കുകയും സ്വന്തം ജീവിതത്തിൽ ഇതൊന്നും തൊടാതെ കൃത്യമായി വൻശമ്പളം കിട്ടുന്ന നയതന്ത്ര സുരക്ഷിതത്വത്തിൽ സാഹിത്യകൃഷി നടത്തി എല്ലാകാലത്തും ഭരണകർത്താക്കൾക്ക് സ്തുതിപാടി ജീവിക്കുന്ന ഇയാൾ ഒരു കൊലക്കേസ് പ്രതിയെ യേശുവിനോട് ഉപമിക്കാൻ കാണിച്ച ചങ്കൂറ്റത്തിന് ഏത് സാഹിത്യ പുരസ്‌കാരമാണ് കൊടുക്കേണ്ടത്? “നാൻ പെറ്റ മകനെ "എന്ന് മലകളോട് വിലപിക്കുന്ന, വർഗീയ വാദികളുടെ കൊലക്കത്തിക്കിരയായ ഒരു വിദ്യാർത്ഥിയുടെ പാവപ്പെട്ട അമ്മയുടെ കണ്ണീരിന്റെ വില അറിയാതെ ആ കൊലയാളികളുടെ തോളിൽ കൈയ്യിട്ട് വോട്ടിനു വേണ്ടി അപേക്ഷിക്കുന്ന വിദ്യാഭ്യാസ ഭരണമേധാവികൾ! ഇതിനു നേരെ കണ്ണടച്ചിരുന്നു ഫേസ്ബുക്കിൽ പൂമരസാഹിത്യകാരന്മാർക്കു സ്തുതിയായി പോസ്റ്റ് ഇടുന്ന, പ്രൂഫ് റീഡർ പോലും വായിക്കാത്ത പുസ്തകങ്ങൾ എഴുതുന്ന കസേരാർത്ഥികളായ മഹാസാഹിത്യ കാരികൾക്കും എന്ത് പുരസ്‌കാരം കൊടുത്താലാണ് മതിയാകുക ?
