
അട്ടപ്പാടിയുടെ ഗോത്രസംസ്കാരം രാജ്യാന്തര ചലച്ചിത്രമേളയിൽ
ഗോവയിൽ നടന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിൽ അട്ടപ്പാടിയുടെ ഗോത്രസംസ്കാരം ശ്രദ്ധ നേടി. വിജിഷ് മണി സംവിധാനം ചെയ്ത ‘അട്ടപ്പാടി, ദ് വാലി ഓഫ് ഡിവൈൻ ഹീലിങ്’ എന്ന ഡോക്യുഫിക്ഷൻ സിനിമ പ്രദർശിപ്പിച്ചു.
ഗോത്രവൈദ്യം പ്രമേയമാക്കിയ ഈ ചിത്രത്തിൽ അഭിനയിച്ച കലാകാരന്മാർ മേളയിൽ പരമ്പരാഗത ഗോത്രനൃത്തവും അവതരിപ്പിച്ചു.
അട്ടപ്പാടിയുടെ സാംസ്കാരിക പൈതൃകത്തിന് രാജ്യാന്തര വേദിയിൽ ലഭിച്ച അഭിമാനകരമായ അംഗീകാരമാണിത്.
THINCK SHOTS https://thinck.org/shots






