
ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് മരണം: കമ്മീഷണറെ മാറ്റി
ചേരാനല്ലൂരിൽ ജഡ്ജിയുടെ 17 വയസ്സുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ (55) മരിച്ച കേസിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റി.
അന്വേഷണത്തിലെ വീഴ്ചകളെ തുടർന്നാണ് നടപടി. ആർ. നിശാന്തിനി പുതിയ കമ്മീഷണറാകും. നേരത്തെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായെന്ന് മരിച്ചയാളുടെ കുടുംബം ആരോപിച്ചിരുന്നു.
THINCK SHOTS https://thinck.org/shots






