
ജന്മദിനത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവ തോട്ടുമുഖം മഹിളാലയം കവലയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ ചാവക്കാട് അഞ്ചങ്ങാടി പുഴങ്ങര ഇല്ലത്ത് വലിയപറമ്പിൽ വീട്ടിൽ മുഹമ്മദ് റാസിൽ സാലിഹ് (23) മരിച്ചു.
റാസിൽ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയതായി റഫിഖ് ചക്കരപ്പാടം പങ്കുവച്ച മരണവിവരക്കുറിപ്പിൽ പറയുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലൈസൻസ് രേഖകൾ പ്രകാരം റാസിലിന്റെ ജന്മദിനത്തിലായിരുന്നു അപകടം.
THINCK SHOTS https://thinck.org/shots






