
ദുൽഖർ സൽമാൻ നായകനാകുന്ന ആക്ഷൻ ചിത്രം ‘ഗോലി’
ദുൽഖർ സൽമാൻ നായകനാകുന്ന ആക്ഷൻ ചിത്രം ‘ഗോലി’യുടെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കർ ആയിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
നേരത്തെ ജി.വി. പ്രകാശ് സംഗീതസംവിധാനം ചെയ്യുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഇപ്പോൾ സായ് അഭ്യങ്കറിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
THINCK SHOTS https://thinck.org/shots






