
മലങ്കര മണ്ണിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് പ്രൗഢോജ്വല സ്വീകരണം
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്ക് മലങ്കരയുടെ മണ്ണിൽ പ്രൗഢോജ്ജ്വലമായ സ്വീകരണം ലഭിച്ചു.
ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബാവയെ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ, മന്ത്രി അനൂപ് ജേക്കബ്, മെത്രാപ്പോലീത്തന്മാർ, ജനപ്രതിനിധികൾ, വൈദികർ, സഭാ ഭാരവാഹികൾ, വിശ്വാസികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
THINCK SHOTS https://thinck.org/shots






