THINCK
ലൈംഗിക ചൂഷണം: മുഹമ്മദ് മാസിനെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു.

ലൈംഗിക ചൂഷണം: മുഹമ്മദ് മാസിനെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു.

വിവാഹവാഗ്ദാനം നൽകി 14 യുവതികളെ ചൂഷണം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതിയായ മുഹമ്മദ് മാസിനെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു.

മഹാരാഷ്ട്ര പൊലീസിന്റെ ആവശ്യപ്രകാരം സിബിഐ മുഖേന ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് യുഎഇ അധികൃതർ പ്രതിയെ പിടികൂടി നാടുകടത്തിയത്.

ഒരു യുവതിയിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സമാനരീതിയിൽ 13 യുവതികൾ കൂടി ചൂഷണത്തിനിരയായതായി പൊലീസ് കണ്ടെത്തി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →