
വിവാഹം കഴിഞ്ഞ് 11-ാം ദിവസം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം അയിരൂർ തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷ (30) ആണ് വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ 11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജിഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭർത്താവ് വിദേശത്ത് വെച്ച് വാഹനാപകടത്തിൽ മരിച്ചിരുന്നു.
ആദ്യ വിവാഹത്തിൽ അഞ്ചും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല.
THINCK SHOTS https://thinck.org/shots






