THINCK
ഷാർജ പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്‌സിന്റെ ബുക്ക് സ്റ്റാൾ

ഷാർജ പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്‌സിന്റെ ബുക്ക് സ്റ്റാൾ

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്‌സിന്റെ ബുക്ക് സ്റ്റാൾ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.

ഷാർജ എക്സ്പോ സെന്ററിലെ ഹാൾ 7-ൽ ZD-4 നമ്പറിലാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് പുതിയ പുസ്തകങ്ങൾ നവംബർ എട്ടിന് പ്രകാശനം ചെയ്യും.

യുവ മലയാളികളുടെ ചെറുകഥകളായ ‘കഥാമാപിനി’, യുഎഇയിലെ സ്കൂൾ വിദ്യാർഥികളുടെ കഥകളായ ‘ദ മിറർ’, അക്കാഫ് കലാകാരന്മാരുടെ ജീവിതാനുഭവങ്ങളായ ‘വേരുകളിലേക്ക് ഒരു വരി ദൂരം’ എന്നിവയാണ് പ്രകാശനം ചെയ്യുന്നത്.

ഈ പുസ്തകങ്ങളെല്ലാം സ്റ്റാളിൽ ലഭ്യമാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →