
31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള: സംഘാടകസമിതി യോഗം ചേർന്നു
31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടകസമിതി രൂപീകരണ യോഗം തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്നു.
ടൂറിസം–സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് യോഗം ഉദ്ഘാടനം ചെയ്തു.
ലോകസിനിമയുടെ വൈവിധ്യമാർന്ന കാഴ്ചകൾ പ്രേക്ഷകരിലെത്തിക്കുന്ന മേളയുടെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി.
THINCK SHOTS https://thinck.org/shots






