THINCK
FLY91 ൽ

FLY91 ൽ

യുദ്ധവിമാനത്തിൽ നിന്ന് യാത്രാവിമാനത്തിലേക്ക്; അഭിനന്ദൻ വർധമാൻ ഇനി FLY91 പൈലറ്റ്

2019ലെ ഇന്ത്യ–പാകിസ്ഥാൻ വ്യോമസംഘർഷത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ വീരചക്ര ജേതാവും മുൻ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനുമായ അഭിനന്ദൻ വർധമാൻ, ഇപ്പോൾ പ്രാദേശിക വിമാനക്കമ്പനിയായ FLY91-ൽ കൊമേഴ്‌സ്യൽ പൈലറ്റായി ചേർന്നു. ഓഗസ്റ്റിലാണ് അദ്ദേഹം കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ ഗോവ–ഹൈദരാബാദ് റൂട്ടിൽ പരിശീലനം തുടരുകയാണ്. ആവശ്യമായ പരിശീലനവും റെഗുലേറ്ററി അനുമതികളും പൂർത്തിയായാൽ ATR വിമാനങ്ങളാണ് അഭിനന്ദൻ പറത്തുക. മലയാളിയായ മനോജ് ചാക്കോ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ FLY91, 2024 മാർച്ചിലാണ് സർവീസ് ആരംഭിച്ചത്.

ഒരിക്കൽ MiG-21ന്റെ കോക്പിറ്റിൽ രാജ്യത്തെ കാത്ത യോദ്ധാവ്; ഇനി യാത്രക്കാരുമായി പുതിയ ആകാശയാത്ര.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →