
ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ
ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ലോങ് ജംപ് താരം ആൻസി സോജൻ തനിക്കെതിരായ സൈബർ ആക്രമണത്തിൽ തുറന്നടിച്ചു. കായികരംഗവുമായി യഥാർഥ ബന്ധമുള്ളവർ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തില്ലെന്ന് ആൻസി പറഞ്ഞു. “ഓട്ടോക്കാരന്റെ മകൾ എന്താകാനാണ്” എന്ന തരത്തിലുള്ള പരിഹാസങ്ങൾ മുൻപും നേരിട്ടിട്ടുണ്ടെന്നും, അതിന് പ്രകടനത്തിലൂടെയാണ് മറുപടി നൽകിയതെന്നും താരം വ്യക്തമാക്കി. 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്.
Ancy Sojan has spoken out against cyber attacks after winning Asian Games long-jump silver.
#AncySojan
THINCK SHOTS https://thinck.org/shots






