
സ്കൂൾ കായികമേളകളിലെ പ്രായത്തട്ടിപ്പിനെതിരെ ആൻസി സോജൻ
സ്കൂൾ കായികമേളകളിലെ പ്രായത്തട്ടിപ്പിനും ഉത്തേജക മരുന്ന് ഉപയോഗത്തിനുമെതിരെ ഏഷ്യൻ ഗെയിംസ് ലോങ്ജംപ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ. കുട്ടികൾക്ക് വളർച്ചാ ഹോർമോണുകൾ നൽകുന്നതായുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് താരം പറഞ്ഞു. ഇത്തരം പ്രവണത തുടർന്നാൽ ഇന്ത്യക്കും അന്താരാഷ്ട്ര വിലക്കുകൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്.
Ancy Sojan warns against doping and age fraud in school sports, urging young athletes to trust their talent.
#THINCKSHOTS #AncySojan #SchoolSports #Doping #Kerala
THINCK SHOTS https://thinck.org/shots






