THINCK
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കി മെറ്റ

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കി മെറ്റ

മുഖ്യമന്ത്രിയുടെ പോസ്റ്റുകളും മെറ്റ നീക്കി; വിശദീകരണം തേടി സി.എം.ഒ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ രണ്ട് പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത സംബന്ധിച്ച പോസ്റ്റും നബിദിന ആശംസാ പോസ്റ്റുമാണ് നീക്കിയത്. പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും കാരണം വ്യക്തമാക്കണമെന്നും സി.എം.ഒ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഐടി മന്ത്രാലയം ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →