
ചലച്ചിത്ര പ്രവർത്തകൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു
ചലച്ചിത്ര പ്രവർത്തകൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു; വിടവാങ്ങിയത് 500ലേറെ സിനിമകളുടെ പിന്നണിയിലെ സാന്നിധ്യം
പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി (പി. സുധീർ–70) അന്തരിച്ചു. അർബുദ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെ തിരുവനന്തപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിം പ്രോസസിംഗ് പഠിച്ച ശേഷം മെരിലാന്റ് സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രവർത്തിച്ചു; 2014ൽ ഫിലിം ഓഫീസറായി വിരമിച്ചു.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച ‘മോഹിനിയാട്ടം’ ഡോക്യുമെന്ററിയിലൂടെ ദേശീയ അവാർഡും, ‘ഡാനി’, ‘ഒരിടം’, ‘സൂഫി പറഞ്ഞ കഥ’, ‘ബയോസ്കോപ്പ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ലാബിനുള്ള സംസ്ഥാന പുരസ്കാരങ്ങളും ചിത്രാഞ്ജലിക്ക് നേടിക്കൊടുക്കുന്നതിൽ സുധീർ നിർണായക പങ്കുവഹിച്ചു. സംസ്കാരം സെപ്റ്റംബർ 4 രാവിലെ 8.30ന് തൈക്കാട് ശാന്തികവാടത്തിൽ.
കറുപ്പും വെളുപ്പും മുതൽ ഡിജിറ്റൽ കാലം വരെ മലയാള സിനിമയുടെ പിന്നണിയിൽ നിന്നൊരു സാങ്കേതിക പ്രതിഭ കൂടി വിടവാങ്ങി. ആദരാഞ്ജലികൾ. 🌹
THINCK SHOTS https://thinck.org/shots






