
വിവാഹത്തിന് മുമ്പ് HIV ടെസ്റ്റ്
‘വിവാഹത്തിന് മുമ്പ് HIV ടെസ്റ്റ് വേണം; മണവാട്ടിയുടെ ശരീരം ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം’; മാർത്തോമാ വൈദിക ട്രസ്റ്റിയുടെ പരാമർശം വിവാദത്തിൽ
മാർത്തോമാ സഭയിലെ വിവാഹങ്ങൾ HIV പരിശോധനയ്ക്ക് ശേഷമേ നടത്താവൂ എന്നും, വിവാഹിതയാകുന്ന പെൺകുട്ടിയുടെ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ് പറഞ്ഞത് വിവാദമായി. ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടന്ന സഭയുടെ കുടുംബസംഗമത്തിലായിരുന്നു പ്രസംഗം.
ഒരു കൗൺസിലിംഗ് അനുഭവം ഉദാഹരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിവാദം ശക്തമായതോടെ, രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് നല്ല ഉദ്ദേശത്തോടെയാണ് പറഞ്ഞതെന്നും സഭാംഗങ്ങൾ വഴിതെറ്റരുതെന്ന ആശങ്കയാണ് പങ്കുവച്ചതെന്നും കെ. തോമസ് വിശദീകരിച്ചു.
HIV പരിശോധനയെ ‘ശരീരം ദുരുപയോഗപ്പെട്ടോ’ എന്നതിന്റെ തെളിവായി അവതരിപ്പിക്കുന്നതിലെ ശാസ്ത്രീയവും സാമൂഹികവുമായ പ്രശ്നങ്ങളും ഇപ്പോൾ ചർച്ചയാകുകയാണ്.
THINCK SHOTS https://thinck.org/shots






