THINCK
പൊതുവേദികളിൽ യുവതികൾ പാടില്ല:

പൊതുവേദികളിൽ യുവതികൾ പാടില്ല:

പൊതുവേദികളിൽ അന്യപുരുഷന്മാർക്കിടയിൽ യുവതികൾ പാടില്ല; കാന്തപുരം സമസ്തയുടെ സർക്കുലർ വിവാദത്തിൽ

ഇസ്‌ലാമിക ആഘോഷങ്ങളിൽ പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പങ്കെടുപ്പിക്കുന്നത് അനുവദനീയമല്ലെന്ന് കാന്തപുരം വിഭാഗം സമസ്തയുടെ സർക്കുലർ. മഹല്ലുകൾ, പള്ളികൾ, മദ്രസകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ മതപരമായ അതിർവരമ്പുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. നബിദിനാഘോഷങ്ങളിൽ സ്ത്രീകൾ പങ്കെടുത്തതിനെച്ചൊല്ലിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് സർക്കുലർ പുറത്തിറങ്ങിയത്. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമാണ് പ്രസ്താവന പുറപ്പെടുവിച്ചത്. നിർദേശം സ്ത്രീകളുടെ പൊതുപങ്കാളിത്തത്തെ നിയന്ത്രിക്കുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →