
വിരമിച്ചവർ വേണ്ട
കൊച്ചി മെട്രോ തലപ്പത്തേക്ക് വിരമിച്ചവർ വേണ്ട; സർവീസിലുള്ള IAS ഉദ്യോഗസ്ഥനെ വേണമെന്ന് ആവശ്യം
കൊച്ചി മെട്രോയുടെ എംഡി സ്ഥാനത്തേക്ക് വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കാതെ, നിലവിൽ സർവീസിലുള്ള IAS ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് കൊച്ചി മെട്രോ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തും നൽകി.
കൊച്ചി മെട്രോയുടെ വികസനവും രണ്ടാം, മൂന്നാം ഘട്ട പദ്ധതികളും നിർണായക ഘട്ടത്തിലായതിനാൽ പൂർണ സമയവും സജീവമായി ഇടപെടാൻ കഴിയുന്ന സർവീസിലുള്ള ഉദ്യോഗസ്ഥനാണ് തലപ്പത്ത് വേണ്ടത്എന്നതാണ് അസോസിയേഷന്റെ നിലപാട്.
‘വിരമിച്ചവർ വേണ്ട; സർവീസിലുള്ള IAS ഉദ്യോഗസ്ഥൻ വേണം’ — കൊച്ചി മെട്രോ തലപ്പത്തെ നിയമനം വീണ്ടും ചർച്ചയിൽ.
THINCK SHOTS https://thinck.org/shots






