
അധ്യയന വർഷം സെപ്റ്റംബർ 5 മുതൽ
കുവൈറ്റിലെ ഇന്ത്യൻ ഇസ്ലാഹി മദ്രസ്സകളിൽ പുതിയ അധ്യയന വർഷം സെപ്റ്റംബർ 5 മുതൽ
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ എജ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്ലാഹി മദ്രസ്സകളിൽ വേനലവധിക്ക് ശേഷമുള്ള പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ 5 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അബ്ബാസിയ, ഫഹാഹീൽ, സൽമിയ ശാഖകളിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ പുതിയ പ്രവേശനം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമികവും ആത്മീയവുമായ വളർച്ചയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും, ഉന്നത മൂല്യങ്ങളും സദാചാരബോധവും ഉള്ള തലമുറയെ വളർത്തുന്നതിൽ ഇസ്ലാമിക വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ടെന്നും എജ്യുക്കേഷൻ ബോർഡ് വ്യക്തമാക്കി.
പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാം: അബ്ബാസിയ: 97562375, 99593083 | ഫഹാഹീൽ:97544617, 55685576 | സൽമിയ: 66405706, 96658400
THINCK SHOTS https://thinck.org/shots






