
മലപ്പുറത്ത് എംഡിഎംഎ വിതരണം:
മലപ്പുറത്ത് വിദ്യാർഥികൾക്ക് എംഡിഎംഎ വിതരണം ചെയ്തെന്ന കേസിൽ കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. എംഇഎസ് മമ്പാട് കോളജിലെ ഗസ്റ്റ് ലക്ചറർ സുഹൈൽ പെരിങ്ങോടൻ, റീന ടി.എൻ., വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായത്. സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരിലേക്കെത്തിയതെന്ന് പൊലീസ് പറയുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി എത്തിച്ചിരുന്ന വലിയ ശൃംഖലയാണോയെന്ന് അന്വേഷണം തുടരുന്നു.
#MDMA #MESMampad #THINCKSHOTS
THINCK SHOTS https://thinck.org/shots






