
മെസ്സിയുടെ പേരിലെ തട്ടിപ്പ്
മെസ്സിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ SIT
അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകുമെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്. മുൻ കായികമന്ത്രിയുടെ വിദേശയാത്ര, സ്പോൺസറെ തെരഞ്ഞെടുത്ത നടപടി, സ്റ്റേഡിയം കൈമാറ്റത്തിലെ ചട്ടലംഘനങ്ങൾ എന്നിവയും SIT പരിശോധിക്കും.
മെസ്സിയുടെ പേര് ഇനി രാഷ്ട്രീയ വാദത്തിനല്ല; പണത്തിന്റെ വഴിയും തീരുമാനങ്ങളുടെ പിന്നാമ്പുറവും കണ്ടെത്താനാണ് അന്വേഷണം.
THINCK SHOTS https://thinck.org/shots






