
മെസിയുടെ പേരിൽ
മെസിയുടെ പേരിൽ കോടികളുടെ വരുമാനം ലക്ഷ്യമിട്ടോ? രണ്ടാം റിപ്പോർട്ട്
ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ സ്പോൺസർ വൻ വാണിജ്യ വരുമാനം ലക്ഷ്യമിട്ടെന്ന കണ്ടെത്തലുമായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ രണ്ടാം റിപ്പോർട്ട്. സർക്കാർ സംവിധാനങ്ങൾ സ്വകാര്യ സ്പോൺസറുടെ വാണിജ്യ നേട്ടത്തിനായി ഉപയോഗിച്ചെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. ആദ്യ റിപ്പോർട്ടിൽ 126 കോടി രൂപയുടെ ഇടപാട് ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
THINCK SHOTS https://thinck.org/shots






