THINCK
മെസ്സി വന്നില്ല

മെസ്സി വന്നില്ല

മെസ്സിയുടെ പേരിലെ തട്ടിപ്പ്; സ്പോൺസർഷിപ്പ് കരാറും അന്വേഷണ പരിധിയിൽ

ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നതായി ആരോപിക്കുന്ന സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ശക്തമാക്കി എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള SIT. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ചേർന്ന് അന്വേഷണ വിഷയങ്ങളിൽ പ്രാഥമിക ധാരണയിലെത്തി.

സ്പോൺസറെ തെരഞ്ഞെടുത്ത രീതി, സ്പോൺസർഷിപ്പ് കരാർ, സ്വകാര്യ കമ്പനിക്ക് ലഭിച്ച ആനുകൂല്യങ്ങൾ, മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ ഇടപെടലുകൾ ഉൾപ്പെടെ ഒമ്പത് വിഷയങ്ങളാണ് അന്വേഷണ പരിധിയിലുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും SIT വിശദമായി പരിശോധിക്കും.

മെസ്സിയുടെ പേര് ഇനി പ്രചാരണത്തിനല്ല; പണം എവിടെ പോയി, കരാർ എങ്ങനെ ഉണ്ടായി എന്നതാണ് SIT അന്വേഷിക്കുന്നത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →