
മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; ഹൈക്കോടതി ഹർജി തള്ളി, വിചാരണയിലേക്ക് !!
മുട്ടിൽ മരംമുറി; അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി തള്ളി
വയനാട്ടിലെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ തങ്ങൾക്കെതിരായ വഞ്ചനാക്കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. കേസ് തുടരാൻ മതിയായ പ്രാഥമിക തെളിവുകളുണ്ടെന്ന ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടെ നിലപാടാണ് ഹൈക്കോടതി ശരിവച്ചത്.
മുട്ടിൽ നിന്ന് മുറിച്ചെടുത്ത തടി ആവശ്യമായ ഫോറസ്റ്റ് പാസുകളോടെയാണെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിക്ക് വിറ്റുവെന്നതാണ് കേസിന്റെ അടിസ്ഥാനം. ഈ സാഹചര്യത്തിൽ വഞ്ചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
പിന്നീട് പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു; സഹോദരങ്ങൾ കോടതിയിൽ ഹാജരായി. ഇനി കേസിന്റെ വഴി വിചാരണയിലേക്ക്.
മരം മുറിച്ച കഥ പഴയത്; നിയമത്തിന്റെ കൊമ്പുകൾ ഇപ്പോഴും മുറിഞ്ഞിട്ടില്ല.
THINCK SHOTS https://thinck.org/shots






