THINCK
നേപ്പാളി ബാലന് സൗജന്യ ഹൃദയ ശസ്ത്രക്രിയ ഒരുക്കി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

നേപ്പാളി ബാലന് സൗജന്യ ഹൃദയ ശസ്ത്രക്രിയ ഒരുക്കി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

വയനാട്ടിലെ സി.കെ. ശശീന്ദ്രന്റെ ഫാമിലെത്തിയ നേപ്പാളി ബാലൻ ബിക്രമിന് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി ഒരുക്കി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും. ജന്മനാ ഉണ്ടായിരുന്ന ‘പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്’ തകരാർ താക്കോൽദ്വാര ചികിത്സയിലൂടെ വിജയകരമായി പരിഹരിച്ചു. പഠനവും വോളിബോൾ സ്വപ്നവും ഉപേക്ഷിക്കേണ്ടിവന്ന 17കാരൻ ഇപ്പോൾ പുതുജീവിതത്തിലേക്ക്. “മനുഷ്യത്വത്തിന് അതിർത്തികളില്ല” എന്നാണ് സി.കെ. ശശീന്ദ്രന്റെ പ്രതികരണം.

#Mammootty #CareAndShare #CKSaseendran

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →