
തൃശൂരിൽ വീണ്ടും ദുരന്തം;
തൃശൂരിൽ വീണ്ടും ദുരന്തം; മൂന്നുവയസുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
കുന്നംകുളം ആർത്താറ്റിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്നുപേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.40ഓടെയായിരുന്നു അപകടം. ബൈക്കിലിടിച്ച കാർ പിന്നീട് റോഡരികിലെ വൈദ്യുതിപോസ്റ്റും തകർത്തു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ആരോപിച്ചു. കയ്പമംഗലത്ത് എട്ട് വിദ്യാർത്ഥികൾ മരിച്ച അപകടത്തിന്റെ നടുക്കം മാറുംമുമ്പാണ് ജില്ലയിൽ വീണ്ടും ദുരന്തം.
THINCK SHOTS https://thinck.org/shots






