
പ്രശസ്ത നർത്തകി ശ്രീദേവി രാജൻ അന്തരിച്ചു
പ്രശസ്ത നർത്തകിയും ഗുരുവും സംഗീതജ്ഞയുമായ ശ്രീദേവി രാജൻ കൊച്ചിയിലെ വസതിയിൽ അന്തരിച്ചു. കലയ്ക്കും ശിഷ്യർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അവർ.
മകളും ശിഷ്യയുമായ സ്മിത രാജനാണ് മരണവാർത്ത അറിയിച്ചത്. തന്റെ കലാജീവിതത്തിലെ ശക്തിയും വഴികാട്ടിയുമായിരുന്നു അമ്മയെന്ന് സ്മിത അനുസ്മരിച്ചു.
ഒക്ടോബർ 28ന് രാവിലെ 10.30ന് കൊച്ചി രവിപുരം ശ്മശാനത്തിൽ സംസ്കാരം നടക്കും.
THINCK SHOTS https://thinck.org/shots






