
റുവാനിക്ക് സ്നേഹവീടൊരുങ്ങി; ഇനി മഴ നനയാതെ ഉറങ്ങാം
മഴയുള്ള രാത്രികളിൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന റുവാനിയുടെ സങ്കടത്തിന് സ്നേഹവീടായി മറുപടി. ജൂണിൽ വീഡിയോ പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അമ്മ പ്രിയങ്കയെ വിളിച്ച് വീടുറപ്പു നൽകിയിരുന്നു.
കൊട്ടാരക്കരയിലെ എം.ജി.എം ഗ്രൂപ്പിന്റെ സഹായത്തോടെ മൂന്നുമാസംകൊണ്ട് പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ഇന്ന് കൈമാറി. റുവാനിയുടെ തുടർവിദ്യാഭ്യാസത്തിനും ഗ്രൂപ്പ് സഹായം നൽകും.
THINCK SHOTS https://thinck.org/shots






