
വേൾഡ് മലയാളി കൗൺസിൽ ദുബായിയിൽ ഓണവസന്തം ആഘോഷിച്ചു
വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും ചേർന്ന് ദുബായിയിൽ 'ഓണവസന്തം 2026' ആഘോഷിച്ചു. ദുബായ് ഖുസൈസ് ഫോർച്യൂൺ ബോൾറൂമിൽ നടന്ന പരിപാടിയിൽ നൃത്തം, ഗാനമേള, ഘോഷയാത്ര, ഓണസദ്യ എന്നിവ അരങ്ങേറി.
എൻടിവി ചെയർമാൻ മാത്തുകുട്ടി കടോൻ മുഖ്യാതിഥിയായി. യുഎഇയിൽ അൻപതുവർഷം പൂർത്തിയാക്കിയ പ്രവാസികളെ ആദരിക്കുകയും നാട്ടിലേക്ക് മടങ്ങുന്നവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു.
THINCK SHOTS https://thinck.org/shots






