പ്രതിഷേധം, സമരം, പണിമുടക്ക്, ഹർത്താൽ, ബന്ദ് — ഈ വാക്കുകൾ ലോകനിഘണ്ടുവിലേക്ക് സംഭാവന ചെയ്ത നാട് കേരളമാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങൾ കെട്ടിപ്പടുത്ത ഈ മണ്ണിലാണ്, ജനജീവിതം നിശ്ചലമാക്കുന്ന സമര സംസ്കാരവും സമാന്തരമായി വളർന്നത്. ഒരുകാലത്ത് സമരം ഇവിടെ രാഷ്ട്രീയ ആയുധമല്ല; ജീവിതരീതിയായിരുന്നു. ഇന്നിപ്പോൾ അവർ തന്നെ സമരങ്ങളെ ഭയപ്പെടുന്ന ഇരുണ്ടകാലം !!!
പുന്നപ്ര–വയലാർ സമരം,ഭൂസമരം & ഭൂപരിഷ്കരണം, അടിയന്തിരാവസ്ഥ വിരുദ്ധ സമരം, ട്രാക്ടർ സമരം , കമ്പ്യുട്ടർ സമരം , സ്വകാര്യ പോളിടെക്നിക് സമരം , മന്ത്രിമാരെ വഴിതടയൽ സമരം, നവോദയ വിദ്യാലയ സമരം , പ്രീഡിഗ്രി ബോർഡ് സമരം, സ്വാശ്രയ കോളേജ് സമരം, എഡിബി സമരം , കൂത്തുപറമ്പ് സമരം, വിളനിലം സമരം , നോക്കുകൂലി സമരം, ബാർ കോഴ സമരം, നിയമസഭാ തല്ലിപ്പൊളിക്കൽ സമരം, തൂറൽ സമരം അതുപോലെ എത്രയെത്ര സമരങ്ങൾ — പട്ടിക തീരില്ല.
ഓരോ സമരത്തിന്റെയും പിന്നിൽ പൊട്ടിച്ച ബസ് ചില്ലുകളും കത്തിച്ച പോലീസ് ജീപ്പുകളും അടച്ചുപൂട്ടിയ കടകളും നഷ്ടപ്പെട്ട തൊഴിൽദിനങ്ങളും വഴിമധ്യേ വീണുപോയ ജീവനുകളും പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർത്ഥികളുടെ ഭാവികളും ഉണ്ടായിരുന്നു. അതൊക്കെ “വർഗ്ഗസമരം” എന്ന ഒറ്റ വാക്കിൽ മൂടിവെച്ചു.
അന്ന് സമരം വിപ്ലവമായിരുന്നു. ഇന്ന് അതേ സമരം അച്ചടക്കക്കേടായി. അന്ന് നിയമസഭയിൽ കയറി സ്പീക്കറുടെ ഡയസിൽ കയറിയത് ധൈര്യമായിരുന്നു; ഇന്ന് ആ പുണ്യാളൻ കേരളത്തിന്റെ വിദ്യാഭ്യാസം കയ്യാളുന്നത് കാണുമ്പോൾ വിദ്യാഭാസമായി എന്ന് തോന്നിപോകുന്നു .
അതേ സഭയിൽ ശബ്ദമുയർത്തിയാൽ അച്ചടക്കലംഘനം. അന്ന് സ്പീക്കറുടെ കസേര മറിച്ചിട്ടത് രാഷ്ട്രീയ ധീരത; ഇന്നാ മൊല്ലാക്ക റോഡിൽ പേപ്പറിട്ട് നിസ്കരിക്കുന്നത് കാണുമ്പോൾ പടച്ചവൻ വരെ ഞെട്ടുന്നു . ഇന്ന് റോഡിൽ കറുത്ത തുണി ധരിച്ചതുപോലും നിയമവിരുദ്ധം. അന്ന് മന്ത്രിമാരെ വഴിതടയുന്നത് ജനകീയ സമരം; ഇന്ന് അതേ പ്രവർത്തി രാജ്യദ്രോഹത്തിന് തുല്യം.
ഇന്നിപ്പോൾ നിയമസഭയിൽ സമരം പാടില്ല. സെക്രട്ടറിയേറ്റിൽ സമരം പാടില്ല. മന്ത്രിമാരെ വഴിതടയൽ പാടില്ല. കറുത്ത തുണി ധരിക്കാൻ പാടില്ല. റീത്ത് വെക്കാൻ പോലും പാടില്ല. ഒരു മന്ത്രിയുടെ വീട്ടുമുറ്റത്ത് ഒരു റീത്ത് വെച്ചപ്പോൾ, കടന്നൽക്കൂട് ഇളകിയതുപോലെ മന്ത്രിമാരും തന്ത്രിമാരും ബുദ്ധിജീവികളും ഒരുമിച്ച് കുരച്ചുകൂടി. അതേ കടന്നൽ കൂട്ടുകാർ പയ്യന്നൂരിലെ റീത്തിനെ അനുസ്മരിക്കുന്നുമില്ല !! അന്നുവരെ “ജനാധിപത്യ അവകാശം” ആയിരുന്നത് ഒരു നിമിഷം കൊണ്ട് “നിയമലംഘനം” ആയി. ഇതാണ് യഥാർത്ഥ പ്രശ്നം.
സമരം തെറ്റാണെന്നല്ല. സമരം അധികാരത്തിലിരിക്കുന്നവർക്ക് മാത്രമേ തെറ്റാകുന്നുള്ളൂ എന്നതാണ്. അധികാരത്തിലിരിക്കുമ്പോൾ സമരം അനാചാരവും, അധികാരം കൈവിട്ടാൽ അതേ സമരം ജനകീയ ആയുധവും ആകുന്ന ഈ ഇരട്ടത്താപ്പാണ് കേരളം കാണുന്നത്.
ഇന്ന് സമരം നിരോധിക്കുന്നവർ ഓർക്കണം: ഈ ഭരണം കൈവിട്ടാൽ, ഒരു മാസത്തിനുള്ളിൽ കേരളം മുഴുവൻ വീണ്ടും സമരഭൂമിയാകും. റീത്തുകൾ വീണ്ടും രാഷ്ട്രീയ ആയുധമാകും. ബന്ദുകൾ വീണ്ടും “ജനകീയ പ്രതിഷേധം” ആകും. പണിമുടക്കുകൾ വീണ്ടും “വർഗ്ഗബോധം” ആകും. അപ്പോൾ ഇന്ന് പറഞ്ഞ നിയമങ്ങളും ചട്ടങ്ങളും അപ്രത്യക്ഷമാകും.
സമരം ഒരു രാഷ്ട്രീയ ആയുധമാണ്. പക്ഷേ അത് ഭരണത്തിലിരിക്കുന്നവർക്ക് സൗകര്യപ്രകാരം തുറക്കാനും അടക്കാനും കഴിയുന്ന സ്വിച്ച് ആകരുത്. കേരളം സമരങ്ങളുടെ നാടാണ്. പക്ഷേ ഓർമ്മകൾ മായ്ച്ച് ചരിത്രം മറിച്ചെഴുതുന്ന നാടാകരുത്.
അതാണ് കന്നാസും കടലാസും ഓർമ്മിപ്പിക്കുന്നത്.





