ആദ്യകാല സിൻഡിക്കേറ്റുകളും നിർമ്മാണ മേഖലയിലെ പ്രതികാര യുദ്ധങ്ങളും
കൊച്ചി-തിരുവനന്തപുരം ലോബികളുടെ ആദ്യകാല അങ്കം
മലയാള സിനിമയിലെ ശക്തമായ ലോബീയിംഗിന്റെ തുടക്കം ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് സിനിമാ ലോകം പൂർണ്ണമായി മാറുന്ന തൊള്ളായിരത്തി എൺപതുകളുടെ മധ്യത്തിലാണ്. പണ്ടൊക്കെ കൊച്ചി ലോബിയും തിരുവനന്തപുരം ലോബിയും തമ്മിലായിരുന്നു പ്രധാന അങ്കം നടന്നിരുന്നത്. കൊച്ചി ലോബിക്കൊപ്പം ആലപ്പുഴ ലോബിയും സജീവമായി ഉണ്ടായിരുന്നു. അങ്ങനെയാണ് ആലപ്പുഴ നവോദയ സ്റ്റുഡിയോയുടെ അധിപനായ നവോദയ അപ്പച്ചനും തിരുവനന്തപുരം ലോബിയുടെ പ്രിയദർശനും തമ്മിലുള്ള അങ്കം ആരംഭിക്കുന്നത്.
കുട്ടിച്ചാത്തന്റെ റെക്കോർഡും ചിത്രത്തിന്റെ മറുപടിയും
പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമകളെ ചൊല്ലിയുള്ള പോരായിരുന്നു ഇവർക്കിടയിൽ തുടങ്ങിവെച്ചതെങ്കിലും ഇത് പിന്നീട് വലിയ പ്രതികാര ബുദ്ധിയായി മാറുകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട് നവോദയ അപ്പച്ചൻ തന്നെ ചതിച്ചതാണെന്നും, സംവിധായകന്റെ പദവി സ്വന്തം മകനായ ജിജോ പുന്നൂസിന് നൽകുകയായിരുന്നു എന്നുമാണ് പ്രിയദർശൻ ലോബിയുടെ പ്രധാന ആക്ഷേപം.
ഇതിൽ പ്രകോപിതനായാണ് പ്രിയദർശൻ നവോദയയ്ക്ക് കൃത്യമായ മറുപടി നൽകാൻ തീരുമാനിക്കുന്നത്. അങ്ങനെ മൈ ഡിയർ കുട്ടിച്ചാത്തൻ തിയേറ്ററുകളിൽ 365 ദിവസം കളിച്ചപ്പോൾ, പിന്നാലെ ഇറങ്ങിയ ചിത്രം എന്ന സിനിമ 366 ദിവസം തിയേറ്ററുകളിൽ കളിപ്പിച്ചുകൊണ്ട് പ്രിയദർശൻ നവോദയയ്ക്ക് ശക്തമായ മറുപടി കൊടുത്തു.
സാജനെ പൂട്ടിയ അപ്പച്ചന്റെ കരുനീക്കങ്ങൾ
ഈ പോരിനിടയിൽ പ്രിയനെ പൂട്ടാൻ വേണ്ടി ഓറിയന്റൽ സാജനെ (സാജൻ വർഗീസ്) വരെ പൊട്ടിക്കുവാൻ അപ്പച്ചൻ കരുക്കൾ നീക്കിയിരുന്നു. പ്രിയദർശൻ പിന്നീട് സാജനെ പോയി കാണുകയും, നവോദയയ്ക്ക് മറുപടി നൽകാൻ അതിലും വലിയൊരു ബിഗ് ബജറ്റ് ചിത്രമായി കടത്തനാടൻ അമ്പാടി പ്ലാൻ ചെയ്യുകയുമാണുണ്ടായത്. എന്നാൽ ഈ സിനിമ തകർക്കാൻ നവോദയ അപ്പച്ചൻ തന്റെ സ്വാധീനവും മാധ്യമശക്തിയും ഉപയോഗിച്ച് സാജന്റെ ഓറിയന്റൽ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തെ തകർത്തു എന്നാണ് ഈ വിഭാഗം വിശ്വസിക്കുന്നത്. അപ്പച്ചൻ മധുരമായി പകരം വീട്ടിയതോടെ സാജൻ പാപ്പരാകുകയും സിനിമയുടെ ചിത്രീകരണം പാതിവഴിയിൽ മുടങ്ങുകയും ചെയ്തു. പിന്നീട് അപ്പച്ചൻ കോടതി വഴി ഈ സിനിമയുടെ പൂർണ്ണ അവകാശം കൈക്കലാക്കുകയും ചെയ്തു.
തിരക്കഥയില്ലാത്ത ചിത്രീകരണവും പുതിയ ഡയലോഗുകളും
ആ സമയത്ത് പ്രതികാരമായി പ്രിയദർശൻ ലോബി കടത്തനാടൻ അമ്പാടിയുടെ യഥാർത്ഥ തിരക്കഥ നവോദയയ്ക്ക് നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് നവോദയ അപ്പച്ചൻ വി. ആർ. ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തുകയും, ചിത്രീകരിച്ച ദൃശ്യങ്ങളിലെ അഭിനേതാക്കളുടെ ചുണ്ടനക്കങ്ങൾ മാത്രം നോക്കി ഡയലോഗുകളും തിരക്കഥയും പുതുതായി എഴുതിച്ചേർത്ത് സിനിമ തിയേറ്ററിലെത്തിക്കുകയുമാണുണ്ടായത്. തുടർന്ന് തിരക്കഥയില്ലാതെ കേവലം ദൃശ്യങ്ങൾ മാത്രം വെച്ച് സിനിമ പൂർത്തിയാക്കുക എന്ന അസാധ്യമായ ദൗത്യം വി. ആർ. ഗോപാലകൃഷ്ണനും ഡബ്ബിങ് ആർട്ടിസ്റ്റ് ഷമ്മി തിലകനും ചേർന്ന് ഭംഗിയായി നിർവ്വഹിച്ചു.
പ്രേം നസീറിന്റെ ശബ്ദാനുകരണവും കോടതി ഉത്തരവും
ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ അന്തരിച്ച പ്രേം നസീറിന്റെ ശബ്ദം തികച്ചും സ്വാഭാവികമായി അനുകരിച്ച് ഡബ്ബ് ചെയ്തത് ഷമ്മി തിലകനാണ്; അദ്ദേഹം ചിത്രത്തിലെ ഇരുപതോളം മറ്റ് കഥാപാത്രങ്ങൾക്കും ശബ്ദം നൽകി. തൊള്ളായിരത്തി തൊണ്ണൂറിൽ ഒടുവിൽ ചിത്രം റിലീസ് ചെയ്തപ്പോൾ, കോടതി ഉത്തരവ് പ്രകാരം ഇതിൽ നിന്നുള്ള കളക്ഷൻ തുക പണം നഷ്ടപ്പെട്ട സാധാരണക്കാർക്ക് വീതിച്ചു നൽകാൻ ഉപയോഗിച്ചു.
ഈ തർക്കങ്ങളും പ്രതിസന്ധികളും പ്രിയദർശനെ ബാധിച്ചില്ല, കാരണം ഈ കാലയളവിൽ അദ്ദേഹം ചിത്രം, കിലുക്കം തുടങ്ങിയ വമ്പൻ ഹിറ്റുകളിലൂടെ മലയാളത്തിലെ ഏറ്റവും വലിയ സംവിധായകനായി മാറിയിരുന്നു. പിൽക്കാലത്ത് പ്രിയദർശനും നവോദയ കുടുംബവും പഴയ കാര്യങ്ങൾ മറന്ന് വീണ്ടും സൗഹൃദത്തിലാവുകയും ചെയ്തു.
തലസ്ഥാനത്തെ 'വിശ്വനാഥനും', അമ്മയുടെ പണം വെളുപ്പിക്കലും പൃഥ്വിരാജിന്റെ പോരാട്ടവും
താരസംഘടനയുടെ രൂപീകരണവും ദിലീപിന്റെ ഉദയവും
താരങ്ങളുടെ സംഘടനയായ 'അമ്മ' രൂപീകരിക്കപ്പെട്ടത് അംഗങ്ങളുടെ ക്ഷേമത്തിനാണെങ്കിലും, കാലക്രമേണ അത് ശതകോടികൾ മറിയുന്ന ഒരു സാമ്പത്തിക സാമ്രാജ്യമായി മാറുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവർ നയിച്ച സംഘടനയിലേക്ക് ദിലീപ് എന്ന താരം വളർന്നു വരുന്നത് നിർമ്മാണ മേഖലയിലെ പണം ഇറക്കാനുള്ള ശേഷി കൊണ്ടാണ്.
സംഘടനയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാൻ അമ്മയിലെ മുഴുവൻ താരങ്ങളെയും അണിനിരത്തി ദിലീപ് ട്വന്റി-20 എന്ന സിനിമ നിർമ്മിച്ച് വിജയിപ്പിച്ചു. ഈ ചിത്രത്തിന്റെ വൻ വിജയം ദിലീപിനെ സംഘടനയിലെ അലിഖിത 'രാജാവ്' ആക്കി മാറ്റി.
പൃഥ്വിരാജ് നേരിട്ട വിലക്കുകളും പാരകളും
സംഘടനയും പവർ ഗ്രൂപ്പുകളും തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കുന്ന ഈ കാലഘട്ടത്തിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പീഡനങ്ങളും വിലക്കുകളും നേരിട്ട നടൻ പൃഥ്വിരാജ് ആയിരുന്നു. എടപ്പാളുകാരനായ സുകുമാരന്റെ മകനായ പൃഥ്വിരാജ് കരിയറിന്റെ തുടക്കകാലത്ത് ഈ ലോബികളാൽ ഏറെ തിരസ്കരിക്കപ്പെട്ട നടനായിരുന്നു. തന്റെ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ സംഘടനയ്ക്കുള്ളിലെ പ്രമുഖർ ഒത്തുചേർന്ന് അദ്ദേഹത്തിനെതിരെ അപ്രഖ്യാപിത വിലക്കുകൾ ഏർപ്പെടുത്തുകയും സിനിമകൾ മുടക്കാൻ പാരകൾ പണിയുകയും ചെയ്തു.
എന്നാൽ സ്വന്തം പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ചുകൊണ്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയവർക്ക് വെള്ളിത്തിരയിലൂടെ മറുപടി കൊടുക്കുവാൻ പൃഥ്വിരാജ് മടിച്ചില്ല.
തലസ്ഥാനത്തെ ഫിനാൻഷ്യൽ ലോബിയും കള്ളപ്പണം വെളുപ്പിക്കലും
സംഘടനയുടെ കൈവശം കോടിക്കണക്കിന് രൂപയുടെ ഫണ്ട് വന്നതോടെ, ഇത് കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു പ്രമുഖ ചാർട്ടേഡ് കണക്കപ്പിള്ള ഗ്രൂപ്പ് രംഗത്തെത്തി. സിനിമാ രംഗത്ത് ഇയാൾ 'വിശ്വനാഥൻ' എന്ന നിഴൽ പേരിൽ അറിയപ്പെട്ടു. ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കാനും, സിനിമയിലെ പ്രമുഖരുടെ നികുതി വെട്ടിപ്പുകൾക്ക് കുടപിടിക്കാനും ഈ ലോബിക്ക് കഴിഞ്ഞു.
താരരാജാക്കന്മാരുടെ വീടുകളിലെ അപ്രതീക്ഷിത റെയ്ഡ്
ദിലീപ് ലോബിയും ഈ ഫിനാൻഷ്യൽ ലോബിയും തമ്മിൽ സംഘടനയിലെ സാമ്പത്തിക നിയന്ത്രണത്തെച്ചൊല്ലി തർക്കങ്ങൾ മുറുകിയതിന്റെ ആഘാതമെന്നോണം രണ്ടായിരത്തി പതിനൊന്ന് ജൂലൈ ഇരുപത്തിരണ്ടിന് മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വീടുകളിൽ ആദായനികുതി വകുപ്പ് ഒരേസമയം റെയ്ഡ് നടത്തി. സാധാരണ ആദായനികുതി പരിശോധനകൾക്ക് അപ്പുറം, താരങ്ങളെ സമ്മർദ്ദത്തിലാക്കാനും തങ്ങൾക്കെതിരെ നിൽക്കുന്നവരെ ഒതുക്കാനും ഈ മാഫിയ കരുക്കൾ നീക്കിയതിന്റെ ഫലമായിരുന്നു ആ റെയ്ഡ് എന്ന് പിന്നീട് വ്യക്തമായി.
സഖാവ് സിനിമകളും കൊച്ചിയിലെ ഇടത് ലോബിയും
രാഷ്ട്രീയ ചേരിതിരിവുകളും പുതിയ സിനിമാ സംസ്കാരവും
മലയാള സിനിമയിൽ എക്കാലത്തും വലതുപക്ഷ ആഭിമുഖ്യമുള്ളവർക്കായിരുന്നു മുൻതൂക്കം. കെ. കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും കാലത്ത് സിനിമയിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ആ ചേരിയായിരുന്നു. എന്നാൽ രണ്ടായിരത്തി പത്തിന് ശേഷം കൊച്ചി കേന്ദ്രീകരിച്ച് പുതിയൊരു സിനിമാ സംസ്കാരം ഉടലെടുത്തു.
ബാർ കോഴ വിവാദത്തിൽ കെ.എം. മാണിക്കെതിരെ കൊച്ചിയിലെ ചില യുവ സംവിധായകരും എഴുത്തുകാരും ചേർന്ന് അഞ്ഞൂറ് രൂപ മണിഓർഡർ അയക്കുന്ന ഒരു സമരരീതി സാമൂഹിക മാധ്യമങ്ങളിലൂടെ തരംഗമാക്കി. സിനിമയിലെ ഇടത് അനുഭാവമുള്ളവരുടെ പരസ്യമായ രാഷ്‌ട്രീയ പ്രഖ്യാപനമായിരുന്നു അത്.
'മഹേഷിന്റെ പ്രതികാര'വും ഇ.ഡി.യുടെ വലയിലായ നിർമ്മാതാവും
കെ.എം. മാണിക്ക് അഞ്ഞൂറ് രൂപ മണിഓർഡർ അയച്ച രാഷ്‌ട്രീയ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് കേരളത്തിലെ ഒരു പ്രത്യേക സംഘടനയുടെ പണം ഗൾഫ് വഴി എത്തിച്ചുകൊണ്ട് മഹേഷിന്റെ പ്രതികാരം എന്ന സിനിമ നിർമ്മിക്കുന്നത്. സിനിമ ബോക്സ് ഓഫീസിൽ വൻ വിജയമായെങ്കിലും, മുടക്കുമുതലിന്റെ ലാഭം ചോദിച്ചെത്തിയ യഥാർത്ഥ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് കൊച്ചിയിലെ ഈ പുതിയ ലോബി ഗോവിന്ദയാക്കുകയാണുണ്ടായത്.
ജീവനും കൊണ്ട് അബുദാബിയിലേക്ക് മുങ്ങിയ നിർമ്മാതാവ് പിന്നീട് കൊച്ചിയിൽ തിരിച്ചെത്തിയപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കൈകളിൽ അകപ്പെട്ടു. അവിടുന്ന് അങ്ങോട്ടാണ് കൊച്ചിയിലെ ആഡംബര ജീവിതം നയിക്കുന്ന ന്യൂ ജനറേഷൻ സിനിമാക്കാർ ഇ.ഡി.യുടെ സ്ഥിരം നോട്ടപ്പുള്ളികളായി മാറുന്നത്.
ചെറുപ്പക്കാരുടെ ക്രിയേറ്റിവിറ്റിയും കഞ്ചാവ് പുകയിലെ സിനിമകളും
കേരളത്തിൽ മയക്കുമരുന്ന് ഇത്രയധികം വ്യാപിച്ചതിന് പിന്നിൽ ഈ സിനിമാക്കാരാണെന്നാണ് പൊതുവേ സമൂഹം വിശ്വസിക്കുന്നത്. പാലക്കാട്, തൃശൂർ, മലബാർ മേഖലകളിൽ നിന്നും സിനിമ എന്ന മോഹവുമായി കൊച്ചി വണ്ടി കയറുന്ന പാവപ്പെട്ട ചെറുപ്പക്കാർക്ക് അന്തിയുറങ്ങാൻ ഒരിടം നൽകിയാണ് ഈ ലോബികൾ തങ്ങളുടെ സാമ്രാജ്യം വളർത്തിയത്.
ആ ചെറുപ്പക്കാരുടെ സർഗ്ഗാത്മകതയെ പരമാവധി ചൂഷണം ചെയ്താണ് നാം കണ്ട പല ഹിറ്റ് സിനിമകളും പിറന്നത്. അവർക്ക് കൊച്ചിയിൽ നിലനിൽക്കാൻ ഒരു നേരത്തെ ഭക്ഷണവും കഞ്ചാവ് പുകയും മാത്രം നൽകി ഈ മാഫിയകൾ കോടികൾ കൊയ്തു.
ആഡംബര നൗകകളിലെ കൊക്കൈൻ പാർട്ടികളും കേസൊതുക്കലും
പിന്നീട് കൊച്ചിയിലെ പല ആഡംബര അപ്പാർട്ടുമെന്റുകളും, ആഡംബര നൗകകളും , ചില സ്വകാര്യ ദ്വീപുകളും കേന്ദ്രീകരിച്ചുകൊണ്ട് വൻകിട കൊക്കൈൻ പാർട്ടികൾ പതിവായി നടന്നു. ഒരു പ്രമുഖ നടിയുടെ സഹോദരനും കൂട്ടാളികളും ചേർന്ന് നിയന്ത്രിച്ചിരുന്ന ഈ ലഹരി പാർട്ടികളിൽ പല വമ്പൻ നടന്മാരുടെയും സംവിധായകരുടെയും മക്കളും മുൻനിര നടിമാരും സ്ഥിരം പങ്കാളികളായിരുന്നു.
പേരിന് മാത്രം ചില റെയ്ഡുകൾ പോലീസ് നടത്തിയെങ്കിലും ഭരണ സ്വാധീനമുള്ള സഖാക്കൾ ഇടപെട്ട് അവയെല്ലാം അപ്പപ്പോഴേ ഒതുക്കിത്തീർത്തു. പല പ്രമുഖ നടന്മാരും റെയ്ഡിനിടയിൽ മതിൽ ചാടി ഓടിയതും പിന്നീട് ഇൻഡസ്ട്രിയിലെ ഒരു മഹാനടൻ നേരിട്ടിടപെട്ട് ഈ കേസുകളെല്ലാം തേച്ചുമായ്ച്ചു കളഞ്ഞതും കൊച്ചിയിലെ പരസ്യമായ രഹസ്യമാണ്. അതിന്റെയൊക്കെ ബാക്കിയാണ് ഹോട്ടൽ 18 ഇൽ പോയ രണ്ടുപെൺപിള്ളേരെ പിന്നാലെ പോയി വണ്ടിയിടിപ്പിച്ചു കൊന്നതും ഹാർഡ്‍ഡിസ്ക് വെള്ളത്തിൽ എരിഞ്ഞതും .
വിലങ്ങാട്ടെ വ്യാപാരികളും 'അജ സുന്ദരി'യിലെ സാമ്പത്തിക ട്വിസ്റ്റും
ഈ ന്യൂ ജനറേഷൻ സിനിമാ സംഘം കോഴിക്കോട് നാദാപുരത്തിനടുത്തുള്ള വിലങ്ങാട് എന്ന പ്രദേശത്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. "സിനിമക്കാർ സാധനങ്ങൾ വാങ്ങി പണം നൽകിയില്ല" എന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്.
എന്നാൽ, തങ്ങൾ ഇരുപത്തഞ്ച് ലക്ഷം രൂപ പതിനഞ്ച് തവണകളായി കരാറുകാരന്റെ അക്കൗണ്ടിലേക്ക് കൃത്യമായി അയച്ചിട്ടുണ്ടെന്നും പണം വഴിമധ്യേ കാണാതായതാണെന്നുമാണ് 'ഒപിഎം സിനിമാസ്' പിന്നീട് വിശദീകരിച്ചത്. സിനിമയുടെ പേര് അജ സുന്ദരി എന്നാണെങ്കിലും ഇതിന്റെ പിന്നിലെ സാമ്പത്തിക അട്ടിമറി ഒരു ത്രില്ലർ സിനിമയെപ്പോലും തോൽപ്പിക്കുന്നതാണ്.
വ്യാപാരികളുടെ ഗൂഗിൾ പേ ക്യാമ്പയിനും പ്രൊഡ്യൂസർക്കുള്ള 'റീഫണ്ടും'
കരാറുകാരന് നൽകിയ പണം പാവപ്പെട്ട വ്യാപാരികളിലേക്ക് എത്തിയില്ലെന്ന് മനസ്സിലായതോടെ, നാട്ടുകാർക്ക് ബുദ്ധിമുട്ട് വരരുതെന്ന് കരുതി ആഷിഖ് അബുവിന്റെ ടീം വീണ്ടും സ്വന്തം നിലയ്ക്ക് കുടിശ്ശിക തീർക്കാൻ ഇറങ്ങുകയാണ്. ഇതോടെ വിലങ്ങാട്ടുകാർക്ക് പുതിയൊരു ആശങ്ക ഉടലെടുത്തിട്ടുണ്ട്; "ഇനി പാവം ആഷിഖ് അബുവിന് രണ്ടാമതും പണം ചെലവാകല്ലേ" എന്ന സഹതാപത്തിൽ ഓരോ വ്യാപാരിയും ഗൂഗിൾ പേ തുറന്ന് അഞ്ഞൂറ് രൂപ വീതം ആഷിഖ് അബുവിന് അയക്കാൻ തയ്യാറെടുക്കുകയാണത്രേ!
കേരളത്തിൽ ആദ്യമായാകും ഒരു സിനിമയുടെ പ്രൊഡ്യൂസർ നഷ്ടപരിഹാരം കൊടുക്കുന്നതിന് പകരം നാട്ടുകാർ ചേർന്ന് നിർമ്മാതാവിന് "റീഫണ്ട്" വാങ്ങിക്കൊടുക്കാൻ ശ്രമിക്കുന്നത്. "ആഷിഖേട്ടാ, ഈ അഞ്ഞൂറ് രൂപ വാങ്ങി ഒരു ചായയെങ്കിലും കുടിക്കൂ" എന്ന പരിഹാസ ക്യാമ്പയിനിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.
ബി. ഉണ്ണികൃഷ്ണൻ എന്ന നേതൃത്വവും സഖാവ് ചിത്രങ്ങളുടെ തരംഗവും
മികച്ച സിനിമകൾ ചെയ്യുന്നതിനേക്കാൾ, സംഘടനകളെ എങ്ങനെ രാഷ്‌ട്രീയമായി നിയന്ത്രിക്കാം എന്ന് കൃത്യമായി അറിയാവുന്ന ബി. ഉണ്ണികൃഷ്ണൻ ഇതിന്റെ ചുക്കാൻ പിടിച്ചു. പഴയ സംഘടന പിളർത്തി പുതിയ ചലച്ചിത്ര സംഘടന ഉണ്ടാക്കിയതിന് പിന്നിലും ഇദ്ദേഹത്തിന്റെ ബുദ്ധിയായിരുന്നു. കെ. ബി. ഗണേഷ് കുമാർ ഇടതുപക്ഷത്തേക്ക് മാറിയതോടെ സിനിമയിലെ ഇടത് ലോബിക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണ ലഭിച്ചു.
ഇതിന്റെ ഫലമായി മലയാളത്തിൽ പെട്ടെന്ന് 'സഖാവ്' സിനിമകളുടെ വലിയൊരു തരംഗം തന്നെയുണ്ടായി. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള നായകന്മാരെയും പാർട്ടി ആശയങ്ങളെയും മഹത്വവൽക്കരിക്കുന്ന സിനിമകൾക്ക് വലിയ തീയേറ്റർ പിന്തുണയും അവാർഡുകളും ഈ ലോബി ഉറപ്പാക്കി. ഇവരാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെ ഇല്ലാതാക്കിയതും .
രാമലീല തകർത്ത ക്വട്ടേഷൻ രാഷ്‌ട്രീയവും ഡബ്ല്യുസിസിയും
രാമലീലയുടെ വരവും രാഷ്ട്രീയ ഭീഷണിയും
ഈ ഇടത് ലോബിയുടെ കുത്തകയിലേക്ക് ദിലീപ് നിർമ്മിച്ച രാമലീല എന്ന സിനിമ കടന്നുവരുന്നത് അവർക്ക് വലിയ ഭീഷണിയായി. രാമലീലയിലെ വില്ലൻ കഥാപാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവിനെ പിന്നിൽ നിന്നും കുത്തി ഇല്ലാതാക്കിയ ആളായിരുന്നു. വിജയരാഘവൻ അവതരിപ്പിച്ച ഈ കഥാപാത്രത്തിന് കേരളത്തിലെ ഒരു പ്രമുഖ ഇടത് നേതാവിനോട് വ്യക്തമായ സാമ്യമുണ്ടായിരുന്നു. ഈ സിനിമ തിയേറ്റർ കണ്ടാൽ അത് വലിയ രാഷ്‌ട്രീയ തിരിച്ചടിയാകുമെന്ന് ഇടത് ലോബി ഭയന്നു.
നടി ആക്രമിക്കപ്പെട്ട കേസും അണിയറയിലെ തിരക്കഥകളും
നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായ ഉടൻ തന്നെ ഈ കേസ് ദിലീപിലേക്ക് തിരിച്ചുവിടാൻ കൃത്യമായ തിരക്കഥകൾ തയ്യാറായി. യഥാർത്ഥത്തിൽ കൊച്ചിയിലെ ഒരു പ്രമുഖ വസ്ത്രവ്യാപാര ഗ്രൂപ്പിന്റെ മുതലാളിയുടെ മകനുമായുള്ള നടിയുടെ പ്രണയം തകർക്കാൻ സംഘടനയിലെ തന്നെ ചിലർ നൽകിയ ക്വട്ടേഷനാണ് കുപ്രസിദ്ധ കുറ്റവാളി ഏറ്റെടുത്തതെന്ന ഗോസിപ്പുകൾ ഉണ്ടായിരുന്നു. മറ്റൊരു വശത്ത് ഒരു പ്രമുഖ സംവിധായകന്റെ മകന്റെ പേരും ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അന്നത്തെ ജനപ്രതിനിധി കോടതിയിൽ പോയതുകൊണ്ട് മാത്രമാണ് ഈ കേസ് ഒതുങ്ങിപ്പോകാതിരുന്നത്.
വിശ്വനാഥന്റെ തിരിച്ചുവരവും ഡബ്ല്യുസിസിയുടെ രൂപീകരണവും
ഈ കേസ് ദിലീപിനെതിരെ തിരിക്കാൻ ആ പഴയ തലസ്ഥാനത്തെ 'വിശ്വനാഥൻ' വീണ്ടും രംഗത്തിറങ്ങി. മഞ്ജു വാര്യരെ വൈകാരികമായി സ്വാധീനിച്ച് അമ്മയുടെ യോഗത്തിൽ ഗൂഢാലോചന സിദ്ധാന്തം പ്രഖ്യാപിപ്പിച്ചു. ഇതിനായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സ്വാധീനം ഉപയോഗിച്ചു. ഇതിന്റെ തുടർച്ചയായാണ് സിനിമയിലെ ഫെമിനിസ്റ്റ് ചിന്താഗതിക്കാരായ നടിമാരെ കോർത്തിണക്കി 'ഡബ്ല്യുസിസി' എന്ന വനിതാ സിനിമാ കൂട്ടായ്മ രൂപീകരിക്കുന്നത്.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ ഇവർക്ക് വഴി ഒരുക്കിയതും ഈ ഇടത്-ഫിനാൻഷ്യൽ അച്ചുതണ്ടായിരുന്നു. ഇതിലൂടെ ദിലീപിനെ ജയിലിലാക്കാനും രാമലീല സിനിമ നിർത്തിവെപ്പിക്കുവാനും അവർക്ക് കഴിഞ്ഞു.ഈ വനിതാ മെമ്പർമാരുടെ അപ്പാർട്മെന്റിൽ സ്ഥിര സന്ദർശകനായിരുന്നു നികേഷ്കുമാർ ഇക്കളികളിൽ മുഖ്യ പങ്ക് വഹിച്ചു .
'വിശ്വനാഥൻ' ഗ്രൂപ്പും ദുബായ്-ദോഹ സമാന്തര സമ്പദ്‌വ്യവസ്ഥയും ഹവാല ഇടപാടുകളും
ഹേമ കമ്മിറ്റി റിപ്പോർട്ടും പതിനഞ്ചംഗ പവർ ഗ്രൂപ്പും
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമയിലെ... ഈ മാഫിയാ പ്രവർത്തനം വെറുമൊരു ഗോസിപ്പല്ല എന്ന് തെളിഞ്ഞു. സിനിമയിൽ ആര് അഭിനയിക്കണം, ആരെ പുറത്താക്കണം എന്ന് തീരുമാനിക്കുന്ന പതിനഞ്ചംഗ ക്രിമിനൽ കോക്കസ് നിലവിലുണ്ടെന്ന് ഹേമ കമ്മിറ്റി സ്ഥിരീകരിച്ചു. അവസരങ്ങൾ നിഷേധിക്കൽ, മാറ്റിനിർത്തൽ, ഗോസിപ്പുകൾ പ്രചരിപ്പിക്കൽ, സിനിമകൾ പാതിവഴിയിൽ മുടക്കൽ തുടങ്ങിയ എല്ലാ അഴുക്കുചാലുകളും ഇതിലൂടെ വെളിച്ചത്തുവന്നു. ഇതിനോടൊപ്പം തന്നെ സിനിമയിലെ വലിയൊരു സാമ്പത്തിക സ്രോതസ്സായ ഗൾഫ് കണക്ഷനുകളും കള്ളപ്പണ ഇടപാടുകളും ചർച്ചയായി.
ഗൾഫ് കേന്ദ്രീകരിച്ചുള്ള പ്രതിഫല കൈമാറ്റം
മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഭൂരിഭാഗവും തങ്ങളുടെ പ്രതിഫലത്തിന്റെ വലിയൊരു പങ്കും കൈപ്പറ്റുന്നത് ഗൾഫിൽ നിന്നാണ്. ഉദാഹരണത്തിന്, ഒരു മുൻനിര നായകന്റെ പ്രതിഫലം രണ്ട് കോടി രൂപയാണെങ്കിൽ, അതിൽ അമ്പത് ലക്ഷം രൂപ മാത്രമാണ് ഇന്ത്യയിൽ കൃത്യമായ നികുതി രസീതോടെ ഇവർ വാങ്ങുന്നത്. ബാക്കി തുക മുഴുവൻ വിദേശ വിതരണാവകാശത്തിന്റെയോ വിദേശ ഷോകളുടെയോ മറവിൽ ഗൾഫ് കേന്ദ്രീകരിച്ച് വിദേശ കറൻസിയായി വാങ്ങുന്നു.
സ്വർണ്ണക്കടത്തുകളും വിമാനത്താവളത്തിലെ ഗ്രീൻ ചാനലും
ഇത്തരത്തിൽ ഗൾഫിൽ കുമിഞ്ഞുകൂടുന്ന പണം പിന്നീട് തിരുവനന്തപുരം എയർപോർട്ടിലെ ചില ജീവനക്കാരുടെ സഹായത്തോടെ, പ്രത്യേക പരിശോധനകളില്ലാത്ത ഗ്രീൻ ചാനൽ വഴി സ്വർണ്ണക്കടത്തായി കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നു. തലസ്ഥാനത്തെ 'വിശ്വനാഥൻ' ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഈ കള്ളപ്പണ-ഹവാല ഇടപാടുകൾ നിയന്ത്രിക്കപ്പെടുന്നത്. ഗൾഫിൽ നിന്നും ലഭിക്കുന്ന പണം സ്വർണ്ണമായി നാട്ടിലെത്തിക്കുകയും അവിടെ അത് മാറ്റിയെടുക്കുകയും ചെയ്യുന്നു . ഇക്കഴിഞ്ഞ പത്ത് വർഷത്തെ കാലയളവിൽ കുറച്ചൊന്നുമല്ല തലസ്ഥാനത്ത് ഇറങ്ങിയത് .ഇതേ വിശ്വനാഥനാണ് കോൺസുലേറ്റ് സ്വര്ണക്കടത്തിൽ പിണറായി വിജയൻറെ ഓഫീസിനും കേന്ദ്രത്തിലെ ബിജെപി സർക്കാരിനും ഇടയിൽ പാലം പണിതത് . അതിന്നായി മുഖ്യധാരാ നടന്മാരെ വരെ ഉപയോഗിച്ചിട്ടുണ്ട് .
ഡോളർ കടത്ത് വിവാദവും അവിശുദ്ധ സാമ്പത്തിക സ്രോതസ്സുകളും
കേരളത്തെ പിടിച്ചുകുലുക്കിയ ഡോളർ കടത്ത്, സ്വർണ്ണക്കടത്ത് വിവാദങ്ങളിലെല്ലാം സിനിമാ മേഖലയിലെ ഈ കള്ളപ്പണ സ്രോതസ്സുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. ഇടത് സർക്കാരിന്റെ പല പ്രമുഖ ഇടപാടുകളും പണം വെളുപ്പിക്കലുകളും നടന്നത് ഈ വിദേശ സിനിമാ ഫണ്ടുകളെ കവചമാക്കിക്കൊണ്ടാണെന്ന ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിദേശത്തുള്ള വൻകിട ബിസിനസ്സുകാരിൽ നിന്നും നടിമാർ സ്വീകരിക്കുന്ന വിലകൂടിയ വില്ലകൾ, ആഡംബര കാറുകൾ, സ്വർണ്ണ സമ്മാനങ്ങൾ എന്നിവയെല്ലാം ഈ സമാന്തര ഹവാല സമ്പദ്‌വ്യവസ്ഥയുടെ ഭാഗം മാത്രമാണ്.
അമ്മയിലെ ആഭ്യന്തര യുദ്ധവും ചാനൽ നാടകങ്ങളും
പുതിയ ഭരണസമിതിയും ആഭ്യന്തര കലഹങ്ങളും
ഹേമ കമ്മിറ്റിക്ക് ശേഷം മോഹൻലാലും സംഘവും രാജി വെക്കുകയും, തുടർന്ന് ശ്വേത മേനോന്റെ നേതൃത്വത്തിൽ വന്ന പുതിയ കമ്മിറ്റിയും ഇപ്പോൾ നാണംകെട്ട ഗ്രൂപ്പ് പോരിലാണ്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ച നടി അൻസിബ ഹസ്സൻ, എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഒരു പരിപാടിക്ക് സ്വകാര്യ ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനെ അൻസിബ എതിർത്തതോടെ, താൻ മതം മാറ്റാൻ ശ്രമിക്കുന്ന ആളാണെന്ന് ടിനി ടോം ഡ്രൈവറോട് ഉൾപ്പെടെ പറഞ്ഞ് അപകീർത്തിപ്പെടുത്തിയെന്ന് അൻസിബ ആരോപിക്കുന്നു.
അസഭ്യവർഷവും ഓഫീസ് ജീവനക്കാരിയുടെ പരാതിയും
തൊട്ടുപിന്നാലെ രണ്ടായിരത്തി ഇരുപത്തിയാറ് ഫെബ്രുവരിയിൽ നടന്ന അമ്മയുടെ കുടുംബസംഗമത്തിനിടെ ടിനി ടോം തന്നെ പരസ്യമായി അസഭ്യം പറയുകയും ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് നീന കുറുപ്പ് വെളിപ്പെടുത്തി. കൂടാതെ ട്രഷറർ ഉണ്ണി ശിവപാൽ തന്നോട് മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉണ്ണി ശിവപാലിനെ സംരക്ഷിക്കാൻ കള്ളമൊഴി ഉണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് ഓഫീസ് ജീവനക്കാരി അതുല്യ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി.
രാഷ്‌ട്രീയ ചേരിതിരിവ് എന്ന മാധ്യമങ്ങളുടെ വിഷ്വൽ നാടകങ്ങളും
മൂന്നാമതും ഇടത് പക്ഷം അധികാരത്തിൽ വരുമെന്ന് കണക്കുകൂട്ടി പെട്ടുപോയ ഇടത് അനുഭാവമുള്ള സിനിമാക്കാരും, ഭരണം തിരിച്ചുപിടിച്ച പ്രതിപക്ഷ അനുകൂലികളും തമ്മിലുള്ള ചക്കളത്തിപ്പോരാണ് ഇപ്പോൾ നടക്കുന്നത്. ചില പ്രത്യേക രാഷ്‌ട്രീയ പാർട്ടികളുടെ പിന്തുണയുള്ള ചാനലുകളാണ് ഈ വാർത്തകൾ വലിപ്പിച്ചു കാണിക്കുന്നത്. ദിലീപിന്റെ വീടിന് മുകളിലും ശൗചാലയത്തിന്റെ ഭാഗത്തു വരെ നിരീക്ഷണ ക്യാമറകൾ ഘടിപ്പിച്ച പറക്കും ഉപകരണങ്ങൾ പറത്തി ദൃശ്യങ്ങൾ എടുത്ത ചാനലുകൾ തന്നെയാണ് ഇപ്പോഴും ഈ വിവാദങ്ങൾക്ക് പിന്നിൽ തിരക്കഥ മെനയുന്നത്.
ലാലേട്ടന്റെ ചിരിയും ഭരണസമിതിയുടെ തകർച്ചയും
ഈ അടിപിടികൾക്കിടയിൽ അൻസിബയും സംഘവും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ചാരിത്ര്യ പ്രസംഗം നടത്തുമ്പോൾ, മുൻ പ്രസിഡന്റ് മോഹൻലാൽ തന്റെ വീട്ടിലിരുന്ന് ഇവരുടെ കോമാളിത്തരങ്ങൾ കണ്ട് ചിരിക്കുകയാണ്. നിലവിൽ അൻസിബ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മിപ്രിയ എന്നിവർക്ക് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, ബാബുരാജും മാലാ പാർവതിയും ശ്വേത മേനോനെതിരെ തിരിഞ്ഞതോടെ സംഘടന പൂർണ്ണമായി നിർജ്ജീവമായിക്കഴിഞ്ഞു.
പവർ ഗ്രൂപ്പിന്റെ വിള്ളലുകളും പുതിയ രാഷ്ട്രീയ നാടകങ്ങളും (ക്ലൈമാക്സ്)
വനിതാ ഭരണമാറ്റവും അവസാനിക്കാത്ത കുതികാൽവെട്ടുകളും
മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ ശക്തമായ ജനവികാരവും, വനിതാ കൂട്ടായ്മകളുടെ നിരന്തരമായ ആവശ്യങ്ങളും പോരാട്ടങ്ങളുമാണ് ആദ്യമായി 'അമ്മ' സംഘടനയിൽ ഒരു വൻ ഭരണമാറ്റത്തിന് വഴിതെളിച്ചത്. ഇതിന്റെ ഫലമായാണ് രണ്ടായിരത്തി ഇരുപത്തിയഞ്ചിൽ സംഘടനയുടെ ചരിത്രത്തിലാദ്യമായി ശ്വേത മേനോൻ പ്രസിഡന്റായും, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും, അൻസിബ ഹസ്സൻ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഈ മാറ്റങ്ങൾക്ക് ശേഷവും സംഘടനയ്ക്കുള്ളിലെ പുരുഷാധിപത്യ പവർ ഗ്രൂപ്പുകളുടെ കുതികാൽവെട്ടുകൾ അവസാനിച്ചില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടും ഉയർന്ന രാഷ്ട്രീയ സംശയങ്ങളും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ കേരള സർക്കാർ വരുത്തിയ കാലതാമസം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റിപ്പോർട്ടിൽ ഇടതുപക്ഷവുമായി അടുത്ത ബന്ധമുള്ള ചില പ്രമുഖരുടെ പേരുകൾ ഉണ്ടായിരുന്നുവെന്നും, അവരിൽ സിപിഎമ്മിനെ പിന്തുണച്ചിരുന്ന വ്യക്തികളും ഉൾപ്പെട്ടിരുന്നുവെന്നുമുള്ള ആരോപണങ്ങൾ പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയിരുന്നു.
പ്രത്യേകിച്ച് മുകേഷ് ഉൾപ്പെടെയുള്ള ചിലരുടെ പേരുകൾ ചർച്ചയായതോടെ, രാഷ്ട്രീയമായി സ്വാധീനമുള്ള വ്യക്തികളെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പൂർണമായി പുറത്തുവിടാൻ സർക്കാർ മടിച്ചതെന്ന വിമർശനം ശക്തമായി ഉയർന്നിരുന്നു. അതേസമയം, നിയമപരമായും സ്വകാര്യതാ കാരണങ്ങളാലുമാണ് നടപടികളിൽ കാലതാമസം ഉണ്ടായതെന്ന് സർക്കാർ വിശദീകരിച്ചിരുന്നു.
അധികാരപ്പോരാട്ടങ്ങളും കമ്മ്യൂണിറ്റി അധിക്ഷേപങ്ങളും
സിനിമയെ നിയന്ത്രിക്കുന്നത് നടന്മാരും സംവിധായകരും നിർമ്മാതാക്കളും അടങ്ങുന്ന പതിനഞ്ചംഗ പുരുഷാധിപത്യ 'പവർ ഗ്രൂപ്പ്' അഥവാ ഒരു സിനിമാ മാഫിയ ആണെന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുകൊണ്ടുവന്നത്. സിനിമയിൽ ആര് നിൽക്കണം, ആർക്കൊക്കെ അവസരം നൽകണം എന്ന് തീരുമാനിക്കുന്നത് ഈ ലോബിയാണെന്നും, തങ്ങൾക്ക് വഴങ്ങാത്തവരെ സിനിമയിൽ നിന്ന് അപ്രഖ്യാപിതമായി വിലക്കാനും ഇവരുടെ സ്വാധീനം ഉപയോഗിക്കാറുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണം സംഘടനയ്ക്കുള്ളിൽ ഉണ്ടായ ഭരണപരമായ അധികാരപ്പോരാട്ടമാണ് നടി അൻസിബ ഹസ്സനും ടിനി ടോമും തമ്മിലുള്ള ഇപ്പോഴത്തെ തർക്കത്തിന് പിന്നിലെ പ്രധാന കാരണം.
വ്യാജ പരാതികളും പവർ ഡ്രാമകളും
സംഘടനയുടെ ഭാരവാഹമായി അൻസിബ വന്നതിൽ അതൃപ്തിയുള്ള ചിലർ, ടിനി ടോമിന്റെ നേതൃത്വത്തിൽ തനിക്കെതിരെ മോശം വ്യക്തിഹത്യയും മതംമാറ്റ ആരോപണങ്ങളും ഉന്നയിച്ച് വേട്ടയാടുകയാണെന്നാണ് അൻസിബ ആരോപിക്കുന്നത്. ഇതിന് പിന്നിൽ മറ്റൊരു വനിതാ ഭാരവാഹിയായ ലക്ഷ്മി പ്രിയയുടെ വ്യാജ പരാതിയും ഉണ്ടായിരുന്നു.
തനിക്കെതിരെ മോശം വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും, തന്റെ മതവിശ്വാസത്തെ ആയുധമാക്കി മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും കാണിച്ച് അൻസിബ പോലീസിൽ പരാതി നൽകിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.
അധികാര കസേരകളും റബ്ബർ സ്റ്റാമ്പ് വിവാദവും
എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് നിഷേധിച്ച ടിനി ടോം, അൻസിബ തനിക്ക് ഒരു അനിയത്തിയെപ്പോലെ ആണെന്നും തനിക്കെതിരെ സംഘടനയ്ക്കുള്ളിൽ തന്നെ ആരോ ചരടുവലികൾ നടത്തുന്നുണ്ടെന്നും താൻ ജാതിയോ മതമോ നോക്കുന്ന ആളല്ലെന്നും വാദിക്കുന്നു.
പ്രസിഡന്റ് വെറുമൊരു റബ്ബർ സ്റ്റാമ്പ് മാത്രമാണെന്നും സംഘടനയുടെ യഥാർത്ഥ അധികാരം ജനറൽ സെക്രട്ടറിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പറഞ്ഞ് ടിനി ടോം പരസ്യമായി രംഗത്തുവന്നത് പുതിയ അധികാര നാടകങ്ങൾക്ക് വഴി വെച്ചു.
വനിതാ കൂട്ടായ്മയുടെ നിരീക്ഷണവും സഹപ്രവർത്തകരുടെ പിന്തുണയും
ഈ തർക്കത്തെക്കുറിച്ച് വനിതാ സിനിമാ കൂട്ടായ്മ ഔദ്യോഗികമായി നിരീക്ഷിക്കുന്നത്—സംഘടനയിൽ വനിതാ ശാക്തീകരണം വെറും പേരിന് മാത്രമാണെന്നും, ഭാരവാഹികളായി വരുന്ന സ്ത്രീകൾക്ക് ഇപ്പോഴും കൃത്യമായ ബഹുമാനമോ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമോ ലഭിക്കുന്നില്ലെന്നുമാണ്. അൻസിബ ഉന്നയിച്ച അധിക്ഷേപങ്ങളും, വ്യക്തിഹത്യയും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഘടനയിലെ ഈ ആഭ്യന്തര ജനാധിപത്യ തകർച്ചയും നാടകങ്ങളുമാണ് അൻസിബയെ പരസ്യമായി പോലീസിൽ പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നും, അവർക്ക് മറ്റ് വഴികൾ ഇല്ലാത്തതുകൊണ്ടാണ് പ്രതികരിച്ചതെന്നും നടൻ ആസിഫ് അലി ഉൾപ്പെടെയുള്ളവർ പരസ്യമായി പിന്തുണച്ചുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക അതിക്രമ പരാതികൾ അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഈ വിഷയത്തിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും, ചലച്ചിത്ര മേഖലയിലെ ഇത്തരം ആഭ്യന്തര തർക്കങ്ങളും മാനസിക പീഡനങ്ങളും പോലീസിന്റെ പരിധിയിലേക്ക് എത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണവും ചായം തേച്ചവരുടെ തനിനിറവും
വിഷയം കൂടുതൽ വഷളാകാതെ നോക്കാൻ അച്ചടക്ക സമിതി രൂപീകരിച്ച് ആഭ്യന്തര അന്വേഷണം നടത്താൻ സംഘടന തീരുമാനിച്ചിട്ടുണ്ടെങ്കിലും, പ്രശ്നം മതപരമായ അധിക്ഷേപങ്ങളിലേക്കും പോലീസ് കേസുകളിലേക്കും നീങ്ങിയതിനാൽ സംഘടനയ്ക്ക് ഇതിൽ നേരിട്ട് ഇടപെട്ട് ഒത്തുതീർപ്പാക്കാൻ പരിമിതികളുണ്ട്.
ടിനി ടോം, ലക്ഷ്മി പ്രിയ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ അൻസിബ ഹസ്സൻ എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മൊഴി നൽകിയതോടെ, കേസ് ഇപ്പോൾ പൂർണ്ണമായി ക്രമസമാധാന പാലന വിഭാഗത്തിന്റെ അന്വേഷണത്തിലാണ്.
അൻസിബ ഉന്നയിച്ച അധിക്ഷേപങ്ങൾ, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യക്തിഹത്യ, വ്യാജക്കേസ് ചമയ്ക്കൽ എന്നീ ഗുരുതരമായ ഡിജിറ്റൽ തെളിവുകളും സന്ദേശങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. ഹേമ കമ്മിറ്റിയും വനിതാ കൂട്ടായ്മയും ഉണ്ടാക്കിയ ബോധവൽക്കരണം കാരണം ആണ് ഭയപ്പെടാതെ ഇത്തരം അനീതികൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ അൻസിബയ്ക്ക് സാധിച്ചതെന്നാണ് സിനിമാ ലോകത്തെ പൊതുവിലയിരുത്തൽ. മുഖത്ത് ചായമിടുന്നവരുടെ ഈ ചതുരങ്കക്കളിയിൽ കലയോ സംസ്കാരമോ അല്ല, മറിച്ച് അധികാരവും പണവും മാത്രമാണ് ആത്യന്തിക ലക്ഷ്യം എന്ന് ഓരോ ദിവസത്തെയും സംഭവങ്ങൾ തെളിയിക്കുന്നു.
സിനിമാക്കാരുടെ കപടസദാചാരവും മൂടുപടം അഴിഞ്ഞ വീര്യവും
വെള്ളിത്തിരയിൽ നന്മയുടെയും സദാചാരത്തിന്റെയും വലിയ പ്രസംഗങ്ങൾ നടത്തുന്ന മലയാള സിനിമയിലെ മുൻനിര നായകന്മാർ മുതൽ പുതുമുഖങ്ങൾ വരെ ആരും തന്നെ ഈ അഴുക്കുചാലിൽ നിന്നും മുക്തരല്ല എന്നതാണ് കയ്പേറിയ യാത്ഥാർത്ഥ്യം. മഹാനടനായ മമ്മൂട്ടി ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ മുതൽ ഇങ്ങ് താഴേത്തട്ടിലുള്ളവർ വരെ ഈ അവിശുദ്ധ കൂട്ടുകെട്ടുകളുടെയും സാമ്പത്തിക മാഫിയകളുടെയും നിഴലിലാണ് ജീവിക്കുന്നത്.
ഉദ്ഘാടനങ്ങളുടെയും സ്റ്റേജ് ഷോകളുടെയും വിനോദയാത്രകളുടെയും മറവിൽ നടിനടന്മാർ പതിവായി നടത്തുന്ന ദുബായ്, ദോഹ, ബംഗളൂരു യാത്രകൾക്ക് പിന്നിൽ വെറും സന്ദർശനങ്ങൾ മാത്രമല്ല, മറിച്ച് പലവിധത്തിലുള്ള രഹസ്യ ഇടപാടുകളും അവിശുദ്ധ ബന്ധങ്ങളും പണമിടപാടുകളും കൂടിയാണെന്ന് ഇൻഡസ്ട്രിയിലുള്ളവർക്ക് തന്നെ നന്നായറിയാം. വെള്ളിവെളിച്ചത്തിന്റെ തിളക്കത്തിൽ കോടികൾ സമ്പാദിക്കുകയും ലഹരി പാർട്ടികളിലും സ്വർണ്ണക്കടത്ത് മാഫിയകളിലും പങ്കാളികളാവുകയും ചെയ്യുന്ന ഇവർ, പൊതുസമൂഹത്തിന് മുന്നിൽ വരുമ്പോൾ തങ്ങൾ ജനങ്ങളെ നന്നാക്കാൻ വന്ന വിശുദ്ധരാണെന്ന ഭാവത്തിലാണ് സംസാരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടും പുതിയ പോലീസ് കേസുകളും ഈ കപടസദാചാരത്തിന്റെ മൂടുപടം പാടെ അഴിച്ചുവെച്ചിട്ടും, തങ്ങൾ പൂർണ്ണമായും ശുദ്ധരാണെന്ന മട്ടിലുള്ള ഇവരുടെ ഇപ്പോഴത്തെ ചാരിത്ര്യപ്രസംഗങ്ങൾ പൊതുജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടിയുള്ള വെറും അഭിനയം മാത്രമാണ്.
‘നാത്തൂൻ അഥവാ നാത്തൂന്മാർ’ സംഘടനയുടെ പേരുമാറ്റത്തിനായുള്ള ജനവികാരം
സത്യത്തിൽ, സ്വന്തം സഹപ്രവർത്തകരെപ്പോലും മതാടിസ്ഥാനത്തിൽ ചേരിതിരിക്കുകയും കുതികാൽവെട്ടുകയും ചെയ്യുന്ന ഈ മോശം സംഘടനയുടെ പേരിൽ നിന്നും 'അമ്മ' എന്ന പവിത്രവും മനോഹരവുമായ വാക്ക് ദയവുചെയ്ത് എടുത്തു മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സംഘടനയ്ക്കുള്ളിലെ ഈ നാണംകെട്ട പരദൂഷണങ്ങളും കുശുമ്പും വിഴുപ്പലക്കലുകളും കാണുമ്പോൾ 'നാത്തൂൻ അഥവാ നാത്തൂന്മാർ' എന്ന പേരോ ആണ് ഈ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ ചേരുക!
പാച്ചുവും കോവാലനും:





