
അക്ഷര യുടെ നിര്യാണത്തിൽ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തി.
കൊച്ചി ഇൻഫോപാർക്കിൽ സ്വകാര്യ ബസിടിച്ച് മരിച്ച ഇ.വൈ. സീനിയർ കൺസൾട്ടന്റ് അക്ഷര എ.യുടെ നിര്യാണത്തിൽ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തി.
അക്ഷരയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സംഘടന ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചതായി പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പുനൽകി.
THINCK SHOTS https://thinck.org/shots






