
അയർലണ്ടിലെ കോർക്കിൽ തൃശൂർ ചാലക്കുടി സ്വദേശിനി റോസ്മേരി ഫിലിപ്പോസ് (40) അന്തരിച്ചു
അയർലണ്ടിലെ കോർക്കിൽ തൃശൂർ ചാലക്കുടി സ്വദേശിനി റോസ്മേരി ഫിലിപ്പോസ് (40) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.
കോർക്കിലെ ബാലിൻകോളിൽ കുടുംബസമേതം താമസിച്ചിരുന്ന റോസ്മേരിയുടെ ഭർത്താവ് സിനു തോമസാണ്. എലാന തോമസ്, ഇവാ റോസ് എന്നിവർ മക്കളാണ്.
നവംബർ 12 വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 7 വരെ ബാലിൻകോളിലെ Crowley Funeral Home-ൽ പൊതുദർശനം നടക്കും. നവംബർ 13 വെള്ളിയാഴ്ച രാവിലെ 11ന് Christ Our Light Church-ൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം St. John the Baptist Church സെമിത്തേരിയിൽ സംസ്കാരം നടത്തും.
THINCK SHOTS https://thinck.org/shots






