
ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ
ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്ന് 32.51 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് മടവൂർ സ്വദേശി ഫാസിൽ (26) അറസ്റ്റിൽ.
വിദേശത്തുനിന്ന് മടങ്ങിയെത്തുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 2024 ജൂൺ 15 മുതൽ ജൂലൈ 8 വരെ ‘IIFL STRATEGY’ എന്ന ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പുപണത്തിൽ നിന്ന് 97,777 രൂപ ദുബായിൽ എ.ടി.എം. വഴി പിൻവലിച്ചതായി പോലീസ് കണ്ടെത്തി. ഈ കേസിൽ അറസ്റ്റിലാകുന്ന പത്താമത്തെയാളാണ് ഫാസിൽ.
THINCK SHOTS https://thinck.org/shots






