THINCK
ഫോണിലെ ചാറ്റിനെച്ചൊല്ലി വഴക്ക്: അധ്യാപിക ജീവനൊടുക്കി

ഫോണിലെ ചാറ്റിനെച്ചൊല്ലി വഴക്ക്: അധ്യാപിക ജീവനൊടുക്കി

കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഫോണിൽ ചാറ്റ് ചെയ്തതിനെച്ചൊല്ലി ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ സ്വകാര്യ സ്കൂൾ അധ്യാപിക നിഷ്ന (27) ജീവനൊടുക്കി.

ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യയായ നിഷ്നയെ, ഭർത്താവ് സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നതിന് ശേഷം വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.

സമീർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.

ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →