
സൂര്യയുടെ പുതിയ ചിത്രം ‘സീൻ’ ദീപാവലിക്ക്
സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സീൻ’ നവംബർ 6ന് ദീപാവലി റിലീസായി ലോകമെമ്പാടും പ്രദർശനത്തിനെത്തും. കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് നവംബർ 3ന് വൈകിട്ട് 7ന് ആരംഭിക്കും.
ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഡ്രീം ബിഗ് ഫിലിംസ് വിതരണ പങ്കാളികളാണ്. ഡിഎസ്പി ഇമ്പരാജായി സൂര്യ എത്തുന്ന ഈ ചിത്രത്തിൽ നസ്ലനും നസ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ സിനിമകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണിത്.
THINCK SHOTS https://thinck.org/shots






