
‘40K Blood Donation Drive’
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആരംഭിച്ച ‘40K Blood Donation Drive’ ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി എം.ജി.എം. ടെക്നോളജിക്കൽ ക്യാമ്പസിൽ ‘ജീവാമൃതം’ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിദ്യാർത്ഥികളടക്കം നിരവധി പേർ രക്തദാനത്തിൽ പങ്കെടുത്തു.
#Mammootty #BloodDonation #SadikaliShihabThangal #Jeevamritham #THINCKSHOTS
THINCK SHOTS https://thinck.org/shots







