
ആലുവയിൽ കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ആലുവ കമ്പനിപ്പടിയിൽ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഐശ്വര്യ നഗർ സ്വദേശിയായ അനില തോമസിന്റെ മൃതദേഹമാണ് ചൂർണിക്കരയിലെ ഫ്ലാറ്റ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻസീറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മരണകാരണം പോസ്റ്റ്‌മോർട്ടത്തിനുശേഷമേ വ്യക്തമാകൂ; പൊലീസ് അന്വേഷണം തുടരുന്നു.
#Aluva #AnilaThomas #Ernakulam #KeralaNews #THINCKSHOTS
THINCK SHOTS https://thinck.org/shots







