THINCK
“കരയാനും പറയാനും മനം തുറന്നിരിക്കാനും…”

“കരയാനും പറയാനും മനം തുറന്നിരിക്കാനും…”

‘കരയാനും പറയാനും’ എന്ന അനശ്വര ഈണത്തിന്റെ സ്രഷ്ടാവിന് വിട;

കെ.ജെ. യേശുദാസിന്റെ ശബ്ദത്തിൽ അനശ്വരമായ “കരയാനും പറയാനും മനം തുറന്നിരിക്കാനും…” എന്ന ഗാനത്തിന് സംഗീതം നൽകിയതും കോഴിക്കോട് അബൂബക്കറാണ്; വരികൾ ബാപ്പു വെള്ളിപ്പറമ്പിന്റേതാണ്. അതുപോലെ കെ.എസ്. ചിത്ര ആലപിച്ച “യത്തീമിനതാണീ…” ഉൾപ്പെടെ നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഗീതത്തിൽ ജനപ്രിയമായി.

മണിമങ്ക, കുഞ്ഞാറ്റക്കിളി, ആനന്ദക്കണ്ണീർ, മനസ്സിൻ മുറാദുകൾ, ഖൽബിലെ കിനാവ്, മദനപ്പൂ, കല്ലായിലൊരു മഴവില്ല്, പൊന്നാങ്ങള, താലോലം തുടങ്ങിയ ആൽബങ്ങൾ അദ്ദേഹത്തിന്റെ സംഗീതയാത്രയിലെ പ്രധാന അടയാളങ്ങളാണ്. പി. ജയചന്ദ്രൻ, കെ.ജി. മാർക്കോസ്, സുജാത, എൽ.ആർ. ഈശ്വരി, വി.എം. കുട്ടി, എരഞ്ഞോളി മൂസ, കണ്ണൂർ ഷെരീഫ്, വടകര കൃഷ്ണദാസ്, സതീഷ്ബാബു, കൊല്ലം ഷാഫി തുടങ്ങി അനേകം ഗായകർ അദ്ദേഹത്തിന്റെ ഈണങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →