THINCK
അനിൽ നമ്പ്യാർ ജനം ടിവി വിട്ടു;

അനിൽ നമ്പ്യാർ ജനം ടിവി വിട്ടു;

ജനം ടിവി വിട്ട് അനിൽ നമ്പ്യാർ; റിപ്പോർട്ടർ ടിവിയിലേക്കോ അടുത്ത കൂടുമാറ്റം?

മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ ജനം ടിവിയിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്.കാസർകോട് വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ച നിലപാടിനെ തുടർന്ന് ചാനലുമായി അഭിപ്രായവ്യത്യാസമുണ്ടായതും പിന്നീട് സസ്പെൻഷൻ നടപടിയിലേക്കെത്തിയതുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, അനിൽ നമ്പ്യാർ ഇനി റിപ്പോർട്ടർ ടിവിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവുംമാധ്യമവൃത്തങ്ങളിൽ ശക്തമാണ്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ലഭ്യമായിട്ടില്ല. റിപ്പോർട്ടർ ടിവി വിട്ട സുജയ പാർവതി ഇതിനകം Big TVയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റിട്ടുണ്ട്.

ഒരു പതിറ്റാണ്ടിന്റെ ബന്ധത്തിന് വിരാമം; അനിൽ നമ്പ്യാരുടെ അടുത്ത മാധ്യമവേദി ഏത് എന്നതാണ് ഇനി കൗതുകം.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →