
ബാങ്ക് ലേലത്തിൽ ക്രമക്കേട്:
വയനാട് വാഴവറ്റയിലെ ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട വീടിന്റെ ബാങ്ക് ലേലത്തിൽ ക്രമക്കേടുണ്ടായെന്ന ഗുരുതര ആരോപണവുമായി ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബ്. 12 കോടിയോളം കടബാധ്യതയുണ്ടായിരിക്കെ ഏകദേശം രണ്ട് കോടി രൂപ വിലയുള്ള വീട് മാത്രം ലേലത്തിൽ ഉൾപ്പെടുത്തി, പിന്നീട് ആന്റോയുടെ ഭാര്യാമാതാവ് തന്നെ വീട് സ്വന്തമാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സംഭവത്തിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും സാബു ആവശ്യപ്പെട്ടു. ആരോപണങ്ങൾ അദ്ദേഹത്തിന്റേതാണ്.
#SabuMJacob #AntoAugustine #ReporterTV #THINCKSHOTS
THINCK SHOTS https://thinck.org/shots






