
പാളയം പ്രദീപിനും സജ്ജാദിനും സസ്പെൻഷൻ
ചിറയിൻകീഴിലെ തമ്മിലടി; പാളയം പ്രദീപിനും സജ്ജാദിനും സസ്പെൻഷൻ
ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി നടപടി. രമ്യ ഹരിദാസിന്റെ പി.എ. പാളയം പ്രദീപിനെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജ്ജാദിനെയും സസ്പെൻഡ് ചെയ്തു. സംഭവത്തെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതായാണ് അന്വേഷണ സമിതിയുടെ വിലയിരുത്തൽ. രമ്യയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
THINCK SHOTS https://thinck.org/shots






