
അപകടത്തിൽപ്പെട്ട യുവാവിന് സഹായം:
എറണാകുളം കണ്ടെയ്‌നർ റോഡിൽ അപകടത്തിൽപ്പെട്ട യുവാവിനെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ വാഹനം നിർത്തി സഹായം ഉറപ്പാക്കി. പരിക്കേറ്റ യുവാവിനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് അയച്ച ശേഷമാണ് മുഖ്യമന്ത്രി യാത്ര തുടർന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സതീശന്റെ നടപടിയെ പ്രശംസിച്ചും മുൻ മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്തും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നു. യുവാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസകളും നിരവധിയാണ്.
#VDSatheesan #CMKerala #Kerala #Humanity #THINCKSHOTS
THINCK SHOTS https://thinck.org/shots






