
കോംപ്ലിക്കേഷൻസ് ആരും അറിഞ്ഞുകൊണ്ട് വരുത്തുന്നതല്ല:
‘കോംപ്ലിക്കേഷൻസ് ആരും അറിഞ്ഞുകൊണ്ട് വരുത്തിവയ്ക്കുന്നതല്ല’; രോഗികളുടെ പ്രതികരണങ്ങളിൽ വേദന പങ്കുവച്ച് ഡോ. രാജേഷ് ഗോപാലൻ നായർ
ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും ശേഷം കോംപ്ലിക്കേഷൻസ് എപ്പോൾ വേണമെങ്കിലും ഉണ്ടാകാം; അത് ഒരു ഡോക്ടറും അറിഞ്ഞുകൊണ്ട് വരുത്തിവയ്ക്കുന്നതല്ല എന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഡോ. രാജേഷ് ഗോപാലൻ നായർ സമൂഹമാധ്യമത്തിൽ കുറിച്ചു. മെഡിക്കൽ രംഗത്ത് കോംപ്ലിക്കേഷൻസില്ലാത്ത ചികിത്സയോ ഓപ്പറേഷനോ ഇല്ലെന്നും എല്ലാവരും അത് മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.
രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്തു നിന്ന് നേരിടേണ്ടിവരുന്ന മോശം പ്രതികരണങ്ങൾ ഡോക്ടർമാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാതെ, ആരുടെയും കൈയിൽ നിന്ന് നയാ പൈസ വാങ്ങാതെ രാവിലെ എട്ട് മണിമുതൽ ഇവിടെ വന്ന് കഷ്ടപ്പെടുന്നതിന് കിട്ടുന്ന ഇത്തരം ‘സംഭാവനകൾ’ ചിലപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നിക്കുന്നു” എന്നും കുറിപ്പിൽ പറയുന്നു.
ചികിത്സയിൽ റിസ്ക് ഉണ്ടാകും; പക്ഷേ ഓരോ സങ്കീർണ്ണതയും ‘ഡോക്ടറുടെ പിഴവ്’ ആക്കുമ്പോൾ ചികിത്സകനും തകരുന്നു —
THINCK SHOTS https://thinck.org/shots






