THINCK
Tata Chemicals Magadi-യോട്

Tata Chemicals Magadi-യോട്

‘ബാഗ് പായ്ക്ക് ചെയ്ത് കെനിയയിൽ നിന്ന് പോകൂ’; ടാറ്റ കെമിക്കൽസിനോട് പ്രസിഡന്റ് റൂട്ടോ, 500 തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

കെനിയയിലെ Lake Magadiയിൽ സോഡാ ആഷ് ഖനനം നടത്തുന്ന Tata Chemicals Magadiയോട് പ്രവർത്തനം അവസാനിപ്പിച്ച് രാജ്യം വിടാൻ പ്രസിഡന്റ് വില്യം റൂട്ടോ നിർദേശിച്ചു. നൂറുവർഷത്തോളം പ്രവർത്തിച്ചിട്ടും കാജിയാഡോ മേഖലയ്ക്ക് ആവശ്യമായ വ്യവസായ വളർച്ചയും പ്രാദേശിക തൊഴിലും ലഭിച്ചില്ലെന്നാണ് റൂട്ടോയുടെ ആരോപണം. പകരം ഗ്ലാസ്, കെമിക്കൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്ന പുതിയ നിക്ഷേപകരെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 28 മുതൽ കമ്പനിയുടെ ഖനന പ്രവർത്തനം സർക്കാർ നിർദേശപ്രകാരം നിർത്തിവച്ചിരിക്കുകയാണ്. ഏകദേശം 500 ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ഈ പ്രവർത്തനവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് ടാറ്റ കെമിക്കൽസ് വ്യക്തമാക്കുന്നത്. നിയമപരമായും റെഗുലേറ്ററി തലത്തിലും സർക്കാരുമായി ചർച്ച തുടരുകയാണെന്നും കമ്പനി അറിയിച്ചു.

‘പ്രാദേശികർക്ക് എന്ത് ലഭിച്ചു?’ എന്ന ചോദ്യവുമായി പ്രസിഡന്റ്; മറുവശത്ത് ഒറ്റയടിക്ക് അനിശ്ചിതത്വത്തിലായത് നൂറുകണക്കിന് തൊഴിലാളികളുടെ ഭാവി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →