
ലഹരിയിൽ അടിമയായ അച്ഛനെ പൊലീസിന് കൈമാറി മകൾ
‘ഞങ്ങൾക്ക് ഈദ് ആഘോഷിക്കണം’; ലഹരിക്ക് അടിമയായ അച്ഛനെ പൊലീസിന് കൈമാറി മകൾ
ഷാർജയിൽ ലഹരിയുടെ പിടിയിലായ ഒരച്ഛന്റെ പെരുമാറ്റം കാരണം ഒരു കുടുംബം മുഴുവൻ സ്വന്തം വീട്ടിനുള്ളിൽ പേടിച്ചരണ്ട് കഴിയേണ്ടിവന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. റമസാനിന്റെ അവസാന ദിവസങ്ങളിലായിരുന്നു സംഭവം. അച്ഛൻ ലഹരിയിലാകുമ്പോൾ വീട്ടുകാരെ പുറത്തുപോകാൻ അനുവദിക്കില്ല, ബന്ധുക്കൾക്കും വീട്ടിലെത്താൻ ഭയമായിരുന്നു. കുടുംബത്തിന് സമാധാനമായി ഉറങ്ങാനുപോലും കഴിയാത്ത അവസ്ഥയിലായിരുന്നു ജീവിതം.
ഒടുവിൽ സഹികെട്ട മകൾ തന്നെ ലഹരിവിരുദ്ധ വിഭാഗത്തെ സമീപിച്ച് “എന്റെ അച്ഛൻ ലഹരിക്ക് അടിമയാണ്; ഞങ്ങളെ രക്ഷിക്കണം” എന്ന് അറിയിച്ചു. പൊലീസ് നിരീക്ഷണത്തിനുശേഷം ലഹരി ഉപയോഗം സ്ഥിരീകരിച്ച് അച്ഛനെ അറസ്റ്റ് ചെയ്തു. എന്തിനാണ് സ്വന്തം അച്ഛനെ പൊലീസിന് കൈമാറിയതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ പെൺകുട്ടിയുടെ മറുപടി ഹൃദയഭേദകമായിരുന്നു: “ഞങ്ങൾക്ക് ഈദ് ആഘോഷിക്കണം.”അച്ഛൻ ജയിലിലായപ്പോഴാണ് കുടുംബത്തിന് വർഷങ്ങൾക്ക് ശേഷം സമാധാനത്തോടെ ആഘോഷിക്കാൻ കഴിഞ്ഞതെന്ന് ഷാർജ പബ്ലിക് പ്രോസിക്യൂഷൻ ചീഫ് പ്രോസിക്യൂട്ടർ കൗൺസിലർ മുസാബ് മുഹമ്മദ് അൽ കമാലി വെളിപ്പെടുത്തി.
THINCK SHOTS https://thinck.org/shots






