THINCK
FLY91ന്

FLY91ന്

40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ; മലയാളി മനോജ് ചാക്കോയുടെ FLY91ക്ക് ₹9,400 കോടിയുടെ റെക്കോർഡ് ഡീൽ

മലയാളിയായ മനോജ് ചാക്കോ നയിക്കുന്ന പ്രാദേശിക വിമാനക്കമ്പനി FLY91, 40 പുതിയ ATR 72-600വിമാനങ്ങൾക്ക് ഓർഡർ നൽകി. ഏകദേശം 100 കോടി ഡോളർ — ₹9,400 കോടി മൂല്യമുള്ള ഇടപാടാണിത്. ഒരു പ്രാദേശിക എയർലൈൻ ATRക്ക് നൽകുന്ന ഏറ്റവും വലിയ ഉറച്ച ഓർഡറാണെന്ന് കമ്പനി പറയുന്നു.

നിലവിൽ ആറ് വിമാനങ്ങളുള്ള FLY91, പുതിയ വിമാനങ്ങൾ എത്തുന്നതിന് മുമ്പ് 6–8 വിമാനങ്ങൾ കൂടി ലീസിന് എടുക്കും. 2027 മുതൽ 2032 വരെയാണ് 40 വിമാനങ്ങളുടെ ഡെലിവറി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഫ്ലീറ്റ് 60ലേയ്ക്ക് ഉയർത്തുകയാണ് ലക്ഷ്യം.

2024ൽ സർവീസ് ആരംഭിച്ച FLY91 ഇപ്പോൾ 12 നഗരങ്ങളിലേക്ക് ആഴ്ചയിൽ ഏകദേശം 280 സർവീസുകൾ നടത്തുന്നു. അടുത്തിടെ മുൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാൻ കമ്പനിയിൽ ചേർന്നതും FLY91യെ വാർത്തകളിലെത്തിച്ചിരുന്നു.

ആറ് വിമാനങ്ങളിൽ നിന്ന് 60ലേക്ക്; ₹9,400 കോടിയുടെ ഓർഡറുമായി മലയാളിയുടെ FLY91 ഇന്ത്യൻ പ്രാദേശിക വ്യോമയാനത്തിൽ വലിയ ചുവടുവെപ്പ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →