THINCK
ജോസ് കുറ്റിയാനി അന്തരിച്ചു

ജോസ് കുറ്റിയാനി അന്തരിച്ചു

മുൻ ഇടുക്കി എം.എൽ.എ ജോസ് കുറ്റിയാനി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എം.എൽ.എയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഡി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹം 1980, 1982 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടുക്കിയിൽ നിന്ന് വിജയിച്ചു. എ.ഐ.സി.സി അംഗം, കെ.പി.സി.സി നിർവാഹക സമിതി അംഗം, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

#THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →