THINCK
ജന്മദിനത്തിൽ പെൺസുഹൃത്തിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ജന്മദിനത്തിൽ പെൺസുഹൃത്തിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ജന്മദിനത്തിൽ ഹോട്ടലിലെത്തിച്ച് പെൺസുഹൃത്തിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 22കാരിയായ യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 23കാരൻ അറസ്റ്റിലായി. യുവതി ഗുഡ്ഗാവിലെ ക്വിക്ക് കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, പ്രതി ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പിറ്റേന്ന് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തതിനെ തുടർന്ന് പ്രതി ആക്രമിച്ചെന്നും, ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രതിയുടെ കൈവശം നിന്ന് യുവതിയുടെ മൊബൈലും ഗുളികകളും പൊലീസ് കണ്ടെടുത്തു. മറ്റൊരു 24കാരനായി തിരച്ചിൽ തുടരുകയാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →