
മുന്നറിയിപ്പുമായി കെ. മുരളീധരൻ
ആരോഗ്യവകുപ്പിൽ മന്ത്രി അറിയാതെ ‘ഉദ്യോഗസ്ഥ നീക്കം’; DMEയ്ക്ക് മുന്നറിയിപ്പുമായി കെ. മുരളീധരൻ
സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് വീണ്ടും അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ DME യോഗം വിളിച്ചതാണ് വിവാദമായത്. എന്നാൽ ഇത്തരമൊരു നീക്കം സർക്കാരിന്റെ നയത്തിലില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
മുൻ സർക്കാരിന്റെ ഫെബ്രുവരിയിലെ സർക്കുലർ ചൂണ്ടിക്കാട്ടിയാണ് യോഗം വിളിച്ചതെന്ന DMEയുടെ വിശദീകരണത്തിന്, പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള നിർദേശങ്ങളാണ് ഉദ്യോഗസ്ഥർ പാലിക്കേണ്ടതെന്നും സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘സർക്കാർ അറിയാതെ നയമാറ്റം വേണ്ട’; ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് കടിഞ്ഞാണിട്ട് മന്ത്രി.
THINCK SHOTS https://thinck.org/shots






